മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി തലപ്പലം ഗ്രാമപഞ്ചായത്തിനെ ഉദ്യാന ഗ്രാമമാക്കി മാറ്റുന്നതിന് മുൻഗണന നൽകിക്കൊണ്ട് 2025-26 വർഷത്തേക്കുള്ള ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് ജോസഫിന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് സ്റ്റെല്ല ജോയി അവതരിപ്പിച്ചു. 191323855 രൂപ വരവും 183266900 രൂപ ചെലവും 8056955 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിൽ ഉദ്പാദന മേഖലയ്ക്ക് 12591000 രൂപയും പശ്ചാത്തല മേഖലയ്ക്ക് 26850000 രൂപയും വകയിരുത്തിയിട്ടുണ്ട്.
സേവന രൂപയും മേഖലയ്ക്ക് 88143400 മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾക്കായി 40 ലക്ഷത്തോളം രൂപ വകയിരുത്തിയിട്ടുണ്ട്. എന്റെ പൊതുസ്ഥലം എന്റെ ഉദ്യാനം - വീടുമുതൽ റോഡ് വരെ എന്ന പദ്ധതിയുടെ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്കും നിർവ്വഹണത്തിനും 6 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
തലപ്പലം ഗ്രാമപഞ്ചായത്തിലെ പൊതുസ്ഥലങ്ങളും റോഡിന്റെ ഇരുവശങ്ങളും വൃത്തിയാക്കി ചെടികൾ വെച്ചുപിടിപ്പിച്ച് പഞ്ചായത്തിനെ കേരളത്തിലെ ആദ്യത്തെ ഉദ്യാന ഗ്രാമമാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നത്. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജെറ്റോ ജോസ്, ശ്രീകല ആർ, മേഴ്‌സി മാത്യു.
ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺമാരായ ജോമി ബെന്നി, നിഷ ഷൈബി, ചിത്ര സജി, വാർഡ് മെമ്പർമാരായ കെ.ജെ സെബാസ്റ്റ്യൻ, സതീഷ് കെ ബി, സുരേഷ് പി കെ, ബിജു കെ കെ, അനുപമ വിശ്വനാഥ്, ശ്രീമതി എൽസമ്മ തോമസ്, സിബിൻ പി ബി. കൊച്ചുറാണി ജയ്‌സൺ എന്നിവർ യോഗത്തിൽ പങ്കെടുത്ത് ആശംസകളറിയിച്ചു.
0 Comments