ബ​ഫ​ർ സോ​ണ്‍ 200ൽനി​ന്നു 20 മീ​റ്റ​റാ​യി കു​റ​ച്ചു: മ​ന്ത്രി റോഷി അഗസ്റ്റിന്‍

 

ജലസേചന വകുപ്പിന്റെ കീഴിലുള്ള ഡാമുകള്‍ക്ക് ചുറ്റും ബഫര്‍ സോണ്‍ നിശ്ചയിച്ചതിനെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇക്കാര്യത്തില്‍ വിശദീകരണവുമായി മന്ത്രി റോഷി അഗസ്റ്റിന്‍. ഡാമുകളുടെ ബഫര്‍ സോണ്‍ 200 മീറ്ററില്‍നിന്ന് 20 മീറ്റര്‍ ആക്കി കുറയ്ക്കുകയായിരുന്നെന്നും ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ഡാമുകള്‍ക്ക് ചുറ്റും 20 മീറ്റര്‍ ബഫര്‍സോണില്‍ നിലവിലുള്ള നിര്‍മിതികള്‍ക്ക് ഒരു തരത്തിലുള്ള ഭീഷണിയും ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. പുതിയ ഉത്തരവ് പ്രകാരം ഡാമിന്റെ 20 മീറ്റര്‍ മാത്രമാണ് ബഫര്‍ സോണായി നിലനിര്‍ത്തുക. 2008 വരെ ഡിഫന്‍സ് ഓഫ് ഇന്ത്യ ചട്ട പ്രകാരം ബഫര്‍ സോണ്‍ 200 മീറ്ററായിരുന്നു. 



പിന്നീട് കേരള ഡാം സേഫ്റ്റി അഥോറിറ്റി നിലവില്‍ വന്നപ്പോള്‍ ജലാശയങ്ങള്‍ക്കു ചുറ്റും നിര്‍മാണ അനുമതി തേടിയുള്ള അപേക്ഷകള്‍ എത്തുന്‌പോള്‍ ഓരോ അപേക്ഷയും വ്യത്യസ്തമായി പരിഗണിച്ച് അനുമതി നല്‍കുന്നതായിരുന്നു പതിവ്. എന്നാല്‍ ദേശീയ ഡാം സുരക്ഷാ അഥോറിറ്റി നിലവില്‍ വന്നതോടെ സംസ്ഥാന ഡാം സുരക്ഷാ അഥോറിറ്റി പിരിച്ചു വിട്ടു. ഇതോടെ ഇത്തരം അപേക്ഷകളില്‍ തീരുമാനം എടുക്കാനുള്ള സംവിധാനമില്ലാതായി. മുന്പുണ്ടായിരുന്ന ഡിഫന്‍സ് ഓഫ് ഇന്ത്യ ആക്ടും ഇല്ലാതായതോടെ ചട്ടവും കാലഹരണപ്പെട്ടു. 


ഇതോടെ ഇത്തരം അപേക്ഷകളില്‍ അനുമതി നല്‍കാന്‍ സര്‍ക്കാരിന് മുന്നില്‍ ഒരു വ്യവസ്ഥയുമില്ലാത്ത സാഹചര്യം ഉരുത്തിരിഞ്ഞു. വയനാട്ടില്‍ റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ കോടതി നിര്‍ദേശപ്രകാരം ഇത്തരം നിയന്ത്രണം അനിവാര്യമായി മാറി. മലന്പുഴയില്‍ കാരവാന്‍ ടൂറിസത്തിന് അനുമതി നല്‍കുന്നതിലും നിയമ തടസമുണ്ടായി. അതോടൊപ്പം നിരവധി കെട്ടിടനിര്‍മാണ അപേക്ഷയിലും തീരുമാനമെടുക്കാന്‍ കഴിയാത്ത സാഹചര്യം വന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ 20 മീറ്റര്‍ ബഫര്‍ സോണും 100 മീറ്റര്‍ എന്‍ഒസിയോടു കൂടിയുള്ള നിര്‍മാണ അനുമതിയും നല്‍കാന്‍ തീരുമാനമെടുത്തത്. 


പഞ്ചായത്ത് ചട്ടങ്ങള്‍ പ്രകാരം ഡാമുകളുടെ സമീപം നിര്‍മാണ പ്രവര്‍ത്തനം നടത്തണമെങ്കില്‍ അതിന്റെ ഉടമസ്ഥാവകാശം ഏതു വകുപ്പിനാണോ ആ വകുപ്പില്‍നിന്ന് നിരാക്ഷേപ പത്രം അനിവാര്യമാണെന്ന നിര്‍ദേശം 1986 മുതല്‍ നടപ്പാക്കി വരുന്നതാണ്. എന്‍ഒസിക്കായി ജലവിഭവ വകുപ്പിനെ ബന്ധപ്പെടുന്‌പോള്‍ ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളില്‍ വ്യക്തത ഇല്ലാത്തതിനാല്‍ അനുമതി നിഷേധിക്കുകയായിരുന്നു പതിവ്. പുതിയ ഉത്തരവ് വന്നതോടെ അപേക്ഷകളില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ സാധിക്കും. 



ഡാമുകളുടെ പരമാവധി ശേഖരണ അളവില്‍നിന്ന്് 200 മീറ്റര്‍ ബഫര്‍ സോണ്‍ എന്നുളളത് 20 മീറ്ററായി കുറയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതാണ് പുതിയതായി 20 മീറ്റര്‍ ബഫര്‍ സോണായി പ്രഖ്യാപിച്ചു എന്ന തരത്തില്‍ ചിലര്‍ വളച്ചൊടിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments