രാമപുരം മരങ്ങാട് വായനശാലയ്ക്ക് 20 ലക്ഷം അനുവദിച്ചു... പുതിയ കെട്ടിടം നിർമ്മിക്കുന്നതിനാണ് മാണി സി. കാപ്പൻ എം എൽ എ തുക അനുവദിച്ചത്
രാമപുരം പഞ്ചായത്ത് മരങ്ങാട് വാർഡിൽ സർവോദയം ഗ്രന്ഥശാലയ്ക്ക് പുതിയ കെട്ടിടം പണിയുന്നതിനായി മാണി സി. കാപ്പൻ എം എൽ എ യുടെ 2024-25 അസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചു..26 കൊല്ലമായി വാടക കെട്ടിടത്തിലാണ് ഗ്രന്ഥശാല പ്രവർത്തിക്കുന്നത്...
സമയബന്ധിതമായി കെട്ടിടം നിർമ്മാണം പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് മെമ്പർ റോബി ഊടുപുഴയിൽ അറിയിച്ചു.വായനശാലയ്ക്ക് തുക അനുവദിച്ച മാണി C കാപ്പൻ എം എൽ എ യെയും,മുൻകൈ എടുത്ത് പഞ്ചായത് മെമ്പർ റോബി ഊടുപുഴയിലിനെയും ലൈബ്രറീ ഭാരവാഹികൾ അനുമോദിച്ചു.
0 Comments