എലിക്കുളത്തെ 16 കേന്ദ്രങ്ങള്‍ ഉയരവിളക്കിനാല്‍ പ്രകാശപൂരിതമാകും


എലിക്കുളത്തെ 16 കേന്ദ്രങ്ങള്‍ ഉയരവിളക്കിനാല്‍ പ്രകാശപൂരിതമാകും 

ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് എലിക്കുളം പഞ്ചായത്തിലെ 16 കേന്ദ്രങ്ങളില്‍ ഉയരവിളക്കുകള്‍ തെളിയുന്നു. പഞ്ചായത്തിലെ പൈക തീയേറ്റര്‍ പടി, പൈക ആശുപത്രി കോമ്പൗണ്ട്, പനമറ്റം കവല, ഏഴാം മൈല്‍ ടേക്ക് എ ബ്രേക്ക്, മല്ലികശ്ശേരി സ്‌കൂള്‍ ജംഗ്ഷന്‍, മടുക്കക്കുന്ന്, അമ്പലവയല്‍, താഷ്‌കന്റ്, ചെങ്ങളത്തു
പറമ്പില്‍ കവല, ഇളങ്ങുളം ചന്ത കവല, ഇല്ലിക്കോണ്‍, 


സെറിനെറ്റി ഹോം, പനച്ചിക്കല്‍ കവല, അമ്പാടി കവല, വഞ്ചിമല കവല, അഞ്ചാം മൈല്‍ തോക്കനാട്ടുപടി എന്നീ സ്ഥലങ്ങളിലാണ് പുതിയതായി മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ച് പ്രകാശപൂരിതമാക്കുന്നത്.  
ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2024-ല്‍ എലിക്കുളം പഞ്ചായത്തില്‍ സ്ഥാപിച്ച 14 മിനിമാസ്റ്റ് ലൈറ്റുകള്‍ക്ക് പുറമേയാണ് ഇപ്പോള്‍ 16 ലൈറ്റുകള്‍ കൂടി സ്ഥാപിക്കുന്നത്.


 മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം പൈക ഗവണ്‍മെന്റ് ആശുപത്രി കോമ്പൗണ്ടില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചന്‍ ഈറ്റത്തോട്ട് അദ്ധ്യക്ഷത വഹിച്ചു. 


ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ജെയിംസ് ജീരകത്ത്, മാത്യൂസ് പെരുമനങ്ങാട്ട്,  സിനി ജോയി, തോമാച്ചന്‍ പാലക്കുടി, ജോയിക്കുട്ടി തോക്കനാട്ട്, ഡോ. ജെയ്‌സി കട്ടപ്പുറം എന്നിവര്‍ പ്രസംഗിച്ചു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments