ഭരണങ്ങാനത്ത് ഉറവിടമാലിന്യ സംസ്കരണ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് ......, അടങ്കൽ തുക 15 ലക്ഷം രൂപ ....... വിതരണോദ്ഘാടനം വ്യാഴാഴ്ച



രണങ്ങാനത്ത് ഉറവിടമാലിന്യ സംസ്കരണ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് ......, അടങ്കൽ തുക 15 ലക്ഷം രൂപ ....... വിതരണോദ്ഘാടനം വ്യാഴാഴ്ച

 ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം ഡിവിഷനിൽ ഉറവിടമാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കുന്നതിനായി പതിനഞ്ച്ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പറഞ്ഞു. അടുക്കള മാലിന്യങ്ങൾ ജൈവവളമാക്കി മാറ്റുന്നതിനായി ജീബിൻ, റിംഗ് കമ്പോസ്റ്റ് എന്നിവയാണ് വീടുകളിൽ സ്ഥാപിക്കുന്നത്.


മീനച്ചിൽ പഞ്ചായത്തിൽ 185 വീടുകളിൽ റിംഗ് കംമ്പോസ്റ്റ് കടനാട് പഞ്ചായത്തിൽ 131 ഉം ഭരണങ്ങാനം പഞ്ചായത്തിൽ 130 ഉം വീടുകളിൽ ജീ ബിന്നുകളുമാണ് സ്ഥാപിക്കുന്നത്.4300 രൂപ വിലയുള്ള മൂന്ന് ബിന്നുകളോട് കൂടിയ ജീബിന്നിന് 10% ഗുണഭോക്ത്യു വിഹിതവും ഉണ്ട്. 


ജീബിന്നുകളുടെ വിതരണോദ്ഘാടനം വ്യാഴാഴ്ച  രാവിലെ 10 .30 ന് ഭരണങ്ങാനം സെൻ്റ്മേരിസ് ഫൊറോന പള്ളി പാരിഷ് ഹാളിൽ  നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ വിതരണ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് ബീനാടോമി പൊരിയത്ത് അധ്യക്ഷത വഹിക്കും. ഫൊറോനാപള്ളി വികാരി ഫാ. സക്കറിയാസ് ആട്ടപ്പാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ പ്രസംഗിക്കും. 


ഇ- നാട് യുവജന സഹകരണ സംഘമാണ് പദ്ധതി നടപ്പിലാക്കുന്നത്. മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഉറവിടമാലിന്യ സംസ്കരണ പദ്ധതിയിലൂടെ അടുക്കള മാലിന്യങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ കഴിയുമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments