സാനിറ്റേഷൻ കോംപ്ലക്സ് നിർമ്മിക്കുന്നതിന് 15 ലക്ഷം രൂപ അനുവദിച്ചു...നിർമ്മാണോദ്ഘാടനം തിങ്കളാഴ്ച (24.03.2025)
ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവിത്താനം സെൻ്റ്. മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ സാനിറ്റേഷൻ കോംപ്ലക്സ് നിർമ്മിക്കുന്നതിന് 15 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അറിയിച്ചു.സാനിറ്റേഷൻ കോംപ്ലക്സിസിന്റെ നിർമ്മാണോ ദ്ഘാടനം നാളെ (തിങ്കൾ) രാവിലെ 9. 30ന് സ്കൂൾ മാനേജർ ഫാദർ ജോർജ് വേളൂപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർവഹിക്കും.
0 Comments