ഏഴാച്ചേരി വലിയതോട് തോട്ടിലെ മണ്ണ് നീക്കുന്നതിന് 15 ലക്ഷം അനുവദിച്ചു.
ഏഴാച്ചേരി ചെമ്പകശ്ശേരി ചെക്ക് ഡാം മുതൽ ചിറ്റേട്ട് പാലം വരെയുള്ള ഭാഗത്തെ മണ്ണ് നീക്കി ആഴം കൂട്ടുന്നതിന് ജലവിഭവ വകുപ്പിൽ നിന്നും 15ലക്ഷം രൂപ അനുവദിച്ചു.
നീരൊഴുക്കിന് തടസ്സമായ ഈ ഭാഗത്തെമണ്ണ് നീക്കുന്നതിന് ഫണ്ട് അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് വലിയതോട്സംരക്ഷണ സമിതി കൺവീനർ അപ്പച്ചൻ നെടുമ്പള്ളിയിലിന്റെ നേതൃത്വത്തിൽ ജല വിഭവ വകുപ്പ് മന്ത്രിക്കും ജോസ് കെ മാണി എം.പി. കും നിവേദനം നൽകിയിരുന്നു. ഇതേ തുടർന്നാണ് ആവശ്യമായ ഫണ്ട് അനുവദിച്ചത്.
നിർമ്മാണത്തിന് ആവശ്യമായ ഫണ്ട് അനുവദിച്ച ജലവി ഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെയും അതിനായി പരിശ്രമിച്ച ജോസ് കെ മാണി എംപിയെയും സംരക്ഷണ സമിതി അഭിനന്ദിച്ചു
0 Comments