ചേർപ്പുങ്കൽ - മരങ്ങാട്ടുപള്ളി - ഇടാട്ടുമന -മുണ്ടുപാലം - നെല്ലിപ്പുഴ - പ്രാർത്ഥനാഭവൻ റോഡ് ടാറിങ്ങ് നാളെ ( 13 - 03 -2025 വ്യാഴം) ആരംഭിക്കും:


ചേർപ്പുങ്കൽ - മരങ്ങാട്ടുപള്ളി - ഇടാട്ടുമന -മുണ്ടുപാലം - നെല്ലിപ്പുഴ - പ്രാർത്ഥനാഭവൻ റോഡ് ടാറിങ്ങ് നാളെ ( 13 - 03 -2025 വ്യാഴം) ആരംഭിക്കും:
  പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിലെ മരങ്ങാട്ടുപള്ളി, പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ പാമ്പാടി എന്നീ ഗ്രാമ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന ചേർപ്പുങ്കൽ - മരങ്ങാട്ടുപള്ളി - ഇടാട്ടുമന - മുണ്ടുപാലം - നെല്ലിപ്പുഴ - പ്രാർത്ഥനാ ഭവൻ റോഡിൻ്റെ ടാറിങ്ങ് പ്രവർത്തനങ്ങൾ നാളെ  (13-03-2025 വ്യാഴം) ആരംഭിക്കുമെന്ന് അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി, മോൻസ് ജോസഫ് എം.എൽ.എ എന്നിവർ അറിയിച്ചു. 

മൂന്ന് കോടി എൺപത് ലക്ഷം രൂപ ആണ് ഈ പദ്ധതിക്കായി അനുവദിച്ചിരുന്നത്.റോഡ് നിർമ്മാണം പൂർത്തിയായതിന് ശേഷം 5 വർഷത്തെ പരിപാലനവും നിർമ്മാണ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 



കടപ്ലാമറ്റം, കിടങ്ങൂർ എന്നീ ഗ്രാമ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന 3.983കിലോമീറ്റർ നീളമുള്ള റോഡാണ് ഗ്രാമീണ റോഡ് വികസന പദ്ധതിയുടെ ഭാഗമായി ആധുനീക നിലവാരത്തിൽ നിർമ്മിക്കുന്നത്.

 ഫ്രാൻസിസ് ജോർജ് എം. പി മോൻസ് ജോസഫ് എംഎൽഎ, എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് മുടങ്ങി കിടന്ന പ്രവൃത്തികൾ പുനരാരംഭിച്ചത്. 

 കേന്ദ്ര സർക്കാർ 60% തുകയും സംസ്ഥാന സർക്കാർ 40% തുകയും മുടക്കുന്ന വിധത്തിലാണ് പി.എം.ജി.എസ്.വൈ പദ്ധതി നടപ്പാക്കുന്നത്.


 ഈ റോഡിൽ 2 കലുങ്കുകൾ പുതുതായി നിർമ്മിച്ചു. പഴയ 3 കലുങ്കുകൾ പുനർനിർമ്മിച്ചു. ഓടകൾ, സംരക്ഷണഭിത്തി എന്നിവയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. 
ആധുനിക സാങ്കേതിക വിദ്യയായ ഫുൾ ഡെപ്ത് റെക്ലമേഷൻ (എഫ്ഡിആർ) ഉപയോഗിച്ച് റോഡ് ബലപ്പെടുത്തൽ പൂർത്തിയായതിനു ശേഷമാണ് ടാറിങ്ങ് ക നടത്തുന്നത്. 

നിലവിലുണ്ടായിരുന്ന റോഡിലെ ടാറിങ്ങും മെറ്റലും മണ്ണും ആധുനീക യന്ത്രങ്ങളുടെ സഹായത്തോടെ നിശ്ചിത ആഴത്തിൽ ഇളക്കി ആയതിനോടൊപ്പം സിമൻ്റും അഡ്മിക്ചറും വെള്ളവും കൂട്ടിച്ചേർത്ത് വിവിധ തരത്തിലുള്ള റോളറുകൾ ഉപയോഗിച്ച് ഉറപ്പിച്ച് പുതിയ പാളി സൃഷ്ടിക്കുക എന്നതാണ് FD വർക്കുകൾ. 


റോഡ് പ്രതലം ബലവത്താക്കിയതിന് ശേഷം ആയതിന് മുകളിൽ  ഫാബ്രിക് വിരിക്കുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തിയാക്കിയിട്ടുണ്ട്.  30 മില്ലീമീറ്റർ കനത്തിൽ ബി.സി. ടാറിങ്ങ് ചെയ്യുന്ന  പ്രവൃത്തികൾ ആണ്  ഇന്ന് ആരംഭിക്കുന്നത്. ഈ പ്രവൃത്തികൾ കാലാ താമസമില്ലാതെ പൂർത്തീകരിക്കുമെന്ന് ഫ്രാൻസിസ് ജോർജും മോൻസ് ജോസഫും പറഞ്ഞു .
 ടാറിങ്ങിന് ശേഷം എഞ്ചിനീയറിംഗ് വിഭാഗം മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ റോഡിൻ്റെ സൈഡ് കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തും. ട്രാഫിക്ക് ബോർഡുകളും സ്ഥാപിക്കുമെന്ന് അവർ അറിയിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments