വിളക്കിത്തലനായർ സമാജം സെക്രട്ടേറിയറ്റ് മാർച്ച് 11 ന്

 വിളക്കിത്തല നായർ സമുദായത്തിന് എൻ. ഒ.സി. ലഭിച്ച എയ്ഡഡ് കോളേജ് അനുവദിക്കുക, ഉദ്യോഗ നിയമനങ്ങളിലും ത്രിതല പഞ്ചായത്ത് ഭരണ സമിതികളിലും പ്രത്യേക സംവരണം ഏർപ്പെടുത്തുക, ജാതി സെൻസസ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമാജം സംസ്ഥാന സമിതി മാർച്ച് 11 ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ച് വിജയിപ്പിക്കുവാനും 


താലൂക്കിൽ നിന്ന് 100 പേരെ പങ്കെടുപ്പിക്കുന്നതിനും താലൂക്ക് യൂണിയൻ കമ്മിറ്റി തീരുമാനിച്ചു. വി.എൻ.എസ്. സംസ്ഥാന രക്ഷാധികാരി കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് പി.കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.


 ഭാരവാഹികളായ സി.ബി.സന്തോഷ്, കെ.ആർ. സാബുജി, ടി.എൻ. ശങ്കരൻ, കെ.എ. ചന്ദ്രൻ, ബിനോ പി.നാരായണൻ, എ.എം.ഷിനീബ് കുമാർ, കെ.എൻ.ശ്യാമു, മനിജി റെജി എന്നിവർ പ്രസംഗിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments