മാർ സ്ലീവാ മെഡിസിറ്റി നാച്ചുറോപ്പതി വിഭാഗത്തിൽ ഏപ്രിൽ 1 മുതൽ കൺസൾട്ടേഷൻ തുക സൗജന്യമാക്കുന്നു.
പാലാ . നാച്ചുറോപ്പതി ചികിത്സയുടെ പ്രാധാന്യം ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കുന്നതിന്റെ ഭാഗമായി മാർ സ്ലീവാ
മെഡിസിറ്റിയിൽ ആയുഷ് വിഭാഗത്തിനു കീഴിലുള്ള നാച്ചുറോപ്പതി വിഭാഗത്തിൽ കൺസൾട്ടേഷൻ തുക സൗജന്യമാക്കുന്നു. ആശുപത്രിയുടെ സാമൂഹിക പ്രതിബദ്ധതയുടെ കൂടെ ഭാഗമായാണ് ഈ വിഭാഗത്തിലെ കൺസൾട്ടേഷൻ തുകയിൽ സൗജന്യം വരുത്തിയിരിക്കുന്നത്.
ഏപ്രിൽ 1 മുതൽ ഈ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ ചികിത്സ സൗജന്യ കൺസൾട്ടേഷൻ തുകയിൽ ലഭിക്കുമെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, ആയുഷ് വിഭാഗം ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട് എന്നിവർ അറിയിച്ചു.
നാഡിയുടെ ചലനങ്ങൾ മനസിലാക്കി രോഗങ്ങൾ കണ്ടുപിടിക്കുകയും പച്ചമരുന്നുകളും, ഭക്ഷണക്രമീകരണങ്ങളും ഉൾപ്പെടെ ചേർത്തുള്ള ചികിത്സാവിധികളുമായാണ് പ്രകൃതിദത്ത ചികിത്സയ്ക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ അവസരമുള്ളത്. വാതരോഗങ്ങൾ, ഡിസ്ക് സംബന്ധമായ രോഗങ്ങൾ, അലർജി, ശ്വാസസംബന്ധമായ രോഗങ്ങൾ, തൊലിപ്പുറത്തെ രോഗങ്ങൾ എന്നിവയ്ക്കുൾപ്പെടെ ശാശ്വത പരിഹാരം തേടി കേരളത്തിനു പുറമെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും ഉൾപ്പെടെയുള്ളവർ ആയുഷ് വിഭാഗത്തിൽ ചികിത്സ തേടി എത്തുന്നുണ്ട്.
സമഗ്രമായ ആരോഗ്യസംരക്ഷണമെന്ന കാഴ്ച്ചപ്പാടുകളുമായാണ് വിപുലമായ രീതിയിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ആയുഷ് വിഭാഗത്തിനു കീഴിൽ നാച്ചുറോപ്പതി വിഭാഗത്തിന്റെ പ്രവർത്തനം നടന്നു വരുന്നത്. . പ്രകൃതി ചികിത്സയും ആധുനിക വൈദ്യശാസ്ത്രവും ചേർന്നുള്ള സമഗ്ര ചികിത്സയിലൂടെ പ്രതിരോധം, ചികിത്സ, പുനരധിവാസം എന്നിവയും നാച്ചുറോപ്പതി വിഭാഗം ഉറപ്പാക്കുന്നു.
പ്രമുഖ നാച്ചുറോപ്പതി വിദഗ്ധനായ ഡോ.വിഷ്ണു മോഹന്റെ നേതൃത്വത്തിലാണ് മാർ സ്ലീവാ മെഡിസിറ്റിയിൽ നാച്ചുറോപ്പതി വിഭാഗം പ്രവർത്തിക്കുന്നത്. നാഡി പരിശോധനയിലൂടെ രോഗനിർണയം നടത്തി ഒട്ടേറെ ആളുകളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ ഡോ.വിഷ്ണു മോഹന്റെ നേതൃത്വത്തിൽ സാധിച്ചിട്ടുണ്ട്.ഡോ.അഞ്ജു പോൾ, ഡോ.മേഘ എന്നിവരുടെ സേവനവും നാച്ചുറോപ്പതി വിഭാഗത്തിൽ ലഭ്യമാണ്.
0 Comments