ഇത് കഴിയുന്നത്ര ഷെയര്‍ ചെയ്യണേ... മരിയസദനം നിലനില്‍ക്കേണ്ടത് നമ്മുടെ സമൂഹത്തിന്റെ ആവശ്യമാണ്.... മരിയസദനത്തിന് ശ്വാസം മുട്ടുന്നു...ഇനിയിവിടെ തുള്ളിയും ഇടമില്ല... സമൂഹം കൈകോര്‍ത്തേ തീരൂ...


സുനില്‍ പാലാ


മരിയസദനത്തിന് ശ്വാസം മുട്ടുന്നു. ഒരു പരിധിയില്‍ കൂടുതല്‍ ഇനി ഇവിടെ ആലംബഹീനരെയും അനാഥരെയും സ്വീകരിക്കാന്‍ കഴിയില്ല. ഇപ്പോള്‍ത്തന്നെ അഞ്ഞൂറോളം അന്തേവാസികളായിക്കഴിഞ്ഞു. 
 
ഈ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലും അഞ്ചോ ആറോ ആലംബഹീനരെ ജനപ്രതിനിധികളും മറ്റും ഇടപെട്ട് മരിയസദനത്തിലേക്ക് കൊണ്ടുവന്നു. നിത്യനിദാന ചെലവുകള്‍ വര്‍ദ്ധിച്ചും സ്ഥലപരിമിതി മൂലവും വിഷമിക്കുമ്പോഴും രക്ഷവേണ്ടവരെ മരിയസദനം സന്തോഷ് കൈവിടുന്നില്ല; ''ഇവരും മനുഷ്യരായി പിറന്നുപോയില്ലെ, സംരക്ഷിച്ചേ പറ്റൂ''. മരിയസദനം സന്തോഷിന്റെ നിലപാട് ഉറച്ചതാണ്.

സ്ഥലപരിമിതിമൂലം വീര്‍പ്പുമുട്ടുന്ന മരിയസദനം ഇനിയും നിലനില്‍ക്കാന്‍ സമൂഹം കൈകോര്‍ത്തേ തീരു. 


സമൂഹത്തെ സഹായിക്കാന്‍ മരിയസദനവും ഡയറക്ടര്‍ സന്തോഷ് ജോസഫും മുന്നോട്ടുവയ്ക്കുന്ന ''ഹോം എഗൈന്‍'' (വീണ്ടും വീട്ടിലേക്ക്) എന്ന പദ്ധതി മാത്രമേ ഇനി പരിഹാരമായുള്ളൂ. അതിനാകട്ടെ ഉദാരമതികളുടെ സഹായസഹകരണങ്ങള്‍ ലഭിച്ചേ തീരൂ.

രോഗത്തില്‍ നിന്നും വിമുക്തി നേടിയവരെ താമസിപ്പിക്കുന്നതിനായി വിവിധ കേന്ദ്രങ്ങളില്‍ സെന്ററുകള്‍ ആരംഭിക്കുക എന്നുള്ളതാണ് ഹോം എഗൈന്‍ പദ്ധതികൊണ്ടുദ്ദേശിക്കുന്നത്. മൂന്നാംതോട്, പന്തത്തല, മുത്തോലി തുടങ്ങിയ സ്ഥലങ്ങളില്‍ അവിടുത്തെ ജനങ്ങളുടെ സഹകരണത്തോടെ ഹോം എഗൈന്‍ പദ്ധതി ആരംഭിച്ചുകഴിഞ്ഞു. ഇനിയും നാടിന്റെ നാനാദിക്കുകളില്‍ ഹോം എഗയ്ന്‍ പദ്ധതി പ്രാവര്‍ത്തികമാക്കിയാല്‍ കുറെയേറെ അന്തേവാസികളെ അവിടേയ്ക്ക് മാറ്റാന്‍ പറ്റും. 
 
 
കാനാട്ടുപാറയിലെ മരിയസദനത്തിലെ ഇന്നത്തെ തിരക്കുമൊഴിവാകും. ഇതിന് സ്ഥലം കണ്ടെത്തണമെങ്കിലും അവിടെ കെട്ടിടം നിര്‍മ്മിക്കണമെങ്കിലും ഉദാരമതികള്‍, സമൂഹത്തിലെ നല്ല മനസ്സുള്ളവര്‍ സഹായിച്ചേ തീരു. അങ്ങനെയാണെങ്കില്‍ പലയിടങ്ങളിലായി മരിയസദനത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പറ്റും. ബന്ധുക്കളാല്‍ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടവര്‍, തണലൊരുക്കിയ മാതാപിതാക്കളുടെ അപ്രതീക്ഷിത വേര്‍പാടില്‍ ഒറ്റപെട്ടവര്‍, മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് മാനസികനില തെറ്റിയവര്‍... ഇങ്ങനെ അനാഥരും ആലംബഹീനരുമായ ഒട്ടേറെ പേര്‍ക്കുകൂടി മരിയസദനത്തിന്റെ തണലൊരുങ്ങും. 

സ്ത്രീകളും കുട്ടികളും വൃദ്ധരുമുള്‍പ്പെടുന്ന മരിയസദനത്തിന്റെ അഞ്ഞൂറ് അംഗ കുടുംബം ഒരു ദിവസം കഴിയണമെങ്കില്‍ മരുന്നിനും ഭക്ഷണത്തിനും മാത്രമായി ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും വേണം. വസ്ത്രങ്ങള്‍, സോപ്പ്, ചീപ്പ് തുടങ്ങിയ മറ്റുചിലവുകള്‍ക്ക് വേറെയും തുക കണ്ടെത്തണം. അന്തേവാസികളില്‍ പലരും നിത്യരോഗികളും നിരന്തരം മരുന്നുവേണ്ടവരുമാണ്. 

 
മരിയസദനത്തിന്റെ സന്‍മനസോടെയുള്ള പ്രവര്‍ത്തനം അറിയാവുന്ന മെഡിക്കല്‍ഷോപ്പ് ഉടമകള്‍ ഉള്‍പ്പെടെയുള്ള പാലായിലെ വ്യാപാര സമൂഹവും വിവിധ ആശുപത്രികളും വിവിധ ഉദ്യോഗസ്ഥരുമൊക്കെ സഹായമനസ്ഥിതി കാണിക്കുന്നതുകൊണ്ടാണ് ദൈനംദിന പ്രവര്‍ത്തനം ഒരുവിധമെങ്കിലും മുന്നോട്ട് പോകുന്നത്. കേവലം 25 അന്തേവാസികള്‍ക്ക് മാത്രമേ സര്‍ക്കാരില്‍ നിന്നുള്ള സഹായം ലഭ്യമാകുന്നുള്ളൂ. നാടിന്റെ നന്‍മകരങ്ങളില്‍ മാത്രമാണ് മരിയസദനത്തിനും സന്തോഷിനും പ്രതീക്ഷയും വിശ്വാസവും.

ദൈവത്തിന്റെ മുഖമുള്ള നൂറുകണക്കിന് മനുഷ്യരെ കാണാന്‍ പാലാ മരിയസദനത്തില്‍ എത്തണം. അവരോട് സന്തോഷത്തോടെയൊന്ന് സംസാരിക്കണം. സ്നേഹത്തോടെ അവരുടെ കൈവിരലുകളൊന്ന് തഴുകണം. സാമ്പത്തികമായും ഭക്ഷണമായും തന്നാല്‍ കഴിയുന്ന സഹായം അവര്‍ക്ക് ചെയ്യണം. 
 
തീര്‍ച്ചയായും ഈശ്വര പുണ്യം തന്നെയാണിത്. ഇങ്ങനെ മരിയസദനത്തെ സഹായിച്ചവര്‍ക്കെല്ലാം ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ അവരുടെ ജീവിതപ്രതിസന്ധികളെല്ലാം തരണം ചെയ്ത നൂറുകണക്കിന് അനുഭവങ്ങളുണ്ട്; ദേവാലയങ്ങളിലെ നേര്‍ച്ചകാഴ്ചകളെക്കാള്‍ അത്ഭുതം വരദാനമായ ഒരുപാട് അനുഭവങ്ങള്‍. 
 
മരിയസദനത്തിന് നമുക്ക് ആവുന്നത് കൊടുക്കുന്ന എന്നുള്ളത് ഈശ്വരന് സമര്‍പ്പിക്കുന്നതിന് തുല്യംതന്നെയാണ്. അവിടെയുള്ള ഓരോ അന്തേവാസികളും ഈശ്വരന്‍മാരാണ്. നമ്മള്‍ ഭക്ഷണമായും സാമ്പത്തികമായുമൊക്കെ സഹായിക്കുമ്പോള്‍ ഈ ''ഈശ്വരന്‍മാരുടെ'' മിഴികളില്‍ നിറയുന്ന ആനന്ദാശ്രുക്കളുണ്ടല്ലോ, ആ തിളക്കം നമുക്ക് വരമാണ്. ഒരു നേരത്തെയെങ്കിലും അന്നത്തിന് മരിയസദനത്തെ സഹായിച്ച നമ്മെ തേടിയെത്തുന്നത് കോടിയുടെ പുണ്യമാണെന്നുള്ള അനുഭവസാക്ഷ്യം നിരത്തുന്നവര്‍ എത്രയോ പേര്‍. 


സഹായം ലഭ്യമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ 
മരിയസദനം സന്തോഷിനെ വിളിക്കണം. 
ഫോണ്‍: 9961 40 4568.


മരിയസദനത്തിന്റെ ബാങ്ക് അക്കൗണ്ട് നമ്പരുകള്‍:
 
ഫെഡറല്‍ ബാങ്ക് പാലാ, 
അക്കൗണ്ട് നമ്പര്‍: 10970200012054, 
IFSC: FDRL0001097 

എസ്.ബി.ഐ. പാലാ ബ്രാഞ്ച്, 
അക്കൗണ്ട് നമ്പര്‍: 57028247286, 
IFSC: SBIN0070120




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments