ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ 23 വര്‍ഷത്തിന് ശേഷം നടക്കുന്ന അഷ്ടമംഗല ദേവപ്രശ്‌നത്തിനുള്ള ഒരുക്കങ്ങളാരംഭിച്ചു.
അരയങ്കാവ് ഹരിദാസന്‍ നമ്പൂതിരിയാണ് മുഖ്യ ദൈവജ്ഞന്‍. മാങ്കുളം വിഷ്ണു നമ്പൂതിരി, തിരുമാറാടി വിജയന്‍ എന്നിവരാണ് സഹദൈവജ്ഞന്‍മാര്‍.
ഏപ്രില്‍ 16, 17 തീയതികളില്‍ ക്ഷേത്രസന്നിധിയില്‍ വച്ചാണ് ദേവപ്രശ്‌നം നടക്കുന്നത്. നടത്തിപ്പിനായി 51 അംഗ സ്വാഗതസംഘം കമ്മറ്റി രൂപീകരിച്ചു.
റ്റി.എന്‍. സുകുമാരന്‍ നായര്‍ പ്രസിഡന്റും ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍ സെക്രട്ടറിയുമായുള്ള കമ്മറ്റിയാണ് അഷ്ടമംഗല ദേവപ്രശ്‌നത്തിനായി രൂപീകരിച്ചിട്ടുള്ളത്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments