കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ പാലാ ട്രിപ്പിള്‍ ഐ.ടിയില്‍ എത്തുന്നു. അഭിമാന നിമിഷമെന്നും സ്വാഗതം ചെയ്തും ജോസ് കെ.മാണി എം.പി.. ഒരുക്കങ്ങള്‍ വിലയിരുത്തി.



രാജ്യത്ത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പഠനത്തിനായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇഷ്ടപ്പെടുന്ന പാലാ വലവൂര്‍ ഹില്‍സിലെ ട്രിപ്പിള്‍ ഐ.ടി ക്യാമ്പസിലേക്ക് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാറാം നാളെ എത്തും.


ദേശീയ പ്രാധാന്യമുള്ള ഈ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടത്തുന്ന ആറാമത് ബിരുദധാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായാണ് നിര്‍മ്മല സീതാരാമന്‍ എത്തുന്നത്.


കേന്ദ്ര ധനകാര്യ മന്ത്രിയുടെ പാലാ സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത ജോസ്.കെ.മാണി എം.പി. ഇത് അഭിമാന നിമിഷമെന്ന് പറഞ്ഞു.പാലായെ രാജ്യത്തിന് പരിചയപ്പെടുത്തിയ തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലുള്ള ഈ സ്ഥാപനത്തിന്റെ ദേശീയ പ്രാധാന്യമാണ് കേന്ദ്ര ധനകാര്യ മന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ വിളിച്ചറിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ട്രിപ്പിള്‍ ഐ.ടി ക്യാമ്പസിലെത്തി അധികൃതരുമായി അദ്ദേഹം ചര്‍ച്ച ചെയ്യുകയും ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്തു. രാജ്യത്ത് നിലവിലിലുള്ള ട്രിപ്പിള്‍ ഐ.ടി കളില്‍ ചുരുങ്ങിയ സമയം കൊണ്ട് വലിയ മുന്നേറ്റം നടത്തുവാന്‍ ഈ ക്യാമ്പസിന് കഴിഞ്ഞിരിക്കുന്നതില്‍ അഭിമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു.

55 ഏക്കറിലായി വിശാലമായ രണ്ട് അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കുകളും 1700 വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഹോസ്റ്റല്‍ സൗകര്യവും ഇവിടെ ഉണ്ട്. നാളെ നടക്കുന്ന ചടങ്ങില്‍ 217 ഡിഗ്രി ബിരുദധാരികള്‍ക്കും 55 പോസ്റ്റ് ഗ്രാജ്വേറ്റുകള്‍ക്കും 5 ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും കേന്ദ്ര മന്ത്രി ബിരുദം സമ്മാനിക്കും.

2015-ല്‍ 30 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ സ്ഥാപനത്തില്‍ ആദ്യവര്‍ഷ ഡിഗ്രി പഠനത്തിനായി 550 വിദ്യാര്‍ത്ഥികളാണുള്ളത്  1700-ല്‍ പരം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു.ഇന്ത്യയിലെ പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളിലൊന്നായ ഐഐഐടി കോട്ടയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് നാളെ വൈകുന്നേരം 4:30-ന് ക്യാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ ഐഐഐടി കോട്ടയം ചെയര്‍പേഴ്‌സണ്‍ ഡോ.  വിജയലക്ഷ്മി ദേശ്മാനെ  അധ്യക്ഷത വഹിക്കും.
 

2015-ല്‍ സ്ഥാപിതമായ ഐഐഐടി കോട്ടയം, ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭമായ ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ ഒന്നായി മാറിയിട്ടുണ്ട്. പ്രധാനമായും ഐടി, എന്‍ബിള്ഡ് മേഖലകളില്‍ ഊന്നല്‍ നല്‍കുന്ന ഈ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ച്ചയായി മികച്ച ശമ്പളത്തോടെ തൊഴില്‍ അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു.. ഇതിന്റെ ഫലമായി ഇന്ത്യയിലുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഐഐഐടി കോട്ടയം പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി മാറിയിയതായി റജിസ്ട്രാര്‍ ഡോ. എം. രാധാകൃഷ്ണന്‍ അറിയിച്ചു.

റിസര്‍ച്ച്, പേറ്റന്റ് എന്നിവ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ അസാധാരണമായ നേട്ടങ്ങള്‍ കൈവരിച്ച ഐഐഐടി കോട്ടയം, ഇന്ത്യയിലെ മുന്‍നിര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗണ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നിരിക്കുന്നു.

ഐഐഐടി കോട്ടയം യഥാര്‍ത്ഥത്തില്‍ ഒരു ഉന്നത സാങ്കേതിക വിദ്യാലയമെന്നത് മാത്രമല്ല, ഇന്ത്യയിലെ ഉത്കൃഷ്ടമായ ഐടി-എന്‍ജിനീയറിങ് പ്രൊഫഷണലുകളെ സൃഷ്ടിക്കുന്ന പ്രഥമനിര കേന്ദ്രവുമാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പാരാമിലിട്ടറി, പോലീസ് വിഭാഗങ്ങള്‍ക്കായി സൈബര്‍ സെക്യൂരിറ്റി യില്‍ വിദഗ്ദ പരിശീലനവും ഇവിടെയാണ്നടത്തുന്നത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments