പൂവരണിയില്‍ വരുന്നു വയോജന സൗഹൃദ ഓപ്പണ്‍ ജിം.... നിര്‍മ്മാണം ചൊവ്വാഴ്ച ആരംഭിക്കും.



ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മീനച്ചില്‍ പഞ്ചായത്തില്‍ വയോജന സൗഹൃദ ഓപ്പണ്‍ ജിം നിര്‍മ്മാണം ആരംഭിക്കുന്നു. 
 
മൂവാറ്റുപുഴ -പുനലൂര്‍ ഹൈവേയുടെ ഭാഗമായ പാലാ - പൊന്‍കുന്നം റൂട്ടില്‍ പൂവരണി പള്ളിക്ക് സമീപം പൊതുമരാമത്ത് വകുപ്പുവക സ്ഥലത്താണ് ജിം നിര്‍മ്മിക്കുന്നത്.



ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച പത്തു ലക്ഷം രൂപ ഉപയോഗിച്ചാണ് വയോജന സൗഹൃദ ഓപ്പണ്‍ ജിം നിര്‍മ്മിക്കുന്നത് പ്രായമായവര്‍ക്കും ചെറുപ്പക്കാര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് ഓപ്പണ്‍ ജിം വിഭാവന ചെയ്തിരിക്കുന്നത്.ജീവിതശൈലി രോഗങ്ങള്‍ പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് ഓപ്പണ്‍ ജിം നിര്‍മ്മിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് സോജന്‍ തൊടുകയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ ഓപ്പണ്‍ ജിമ്മിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിക്കും. 
 
 
 
സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസര്‍ക്കും, മീനച്ചില്‍ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കും ആണ് നിര്‍മ്മാണ ചുമതല.
 
 
 
രാത്രികാലങ്ങളിലും ഉപയോഗിക്കുന്നതിനായി ഓപ്പണ്‍ ജിമ്മിന് സമീപം ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മിനി ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍പറഞ്ഞു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments