പകുതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങള്‍ : കോടികള്‍ തട്ടിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു


പകുതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ പ്രതി തൊടുപുഴ കുടയത്തൂര്‍ സ്വദേശി ചൂരക്കുളങ്ങര അനന്തു കൃഷ്ണനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.


 സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ നിന്നായി 1000 കോടിയിലധികം രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ സത്യം പുറത്ത് വരുമെന്നും, കേസ് അന്വേഷണം നടക്കട്ടെയെന്നും അനന്തു കൃഷ്ണന്‍ പ്രതികരിച്ചു.

 തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്യും. തട്ടിയ പണം എവിടെ നിക്ഷേപിച്ചെന്നും, തട്ടിപ്പില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. 


അനന്തു കൃഷ്ണന്റെ തട്ടിപ്പ് പണം ഉപയോഗിച്ച് സ്വന്തമാക്കിയ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിനുപുറമേ തട്ടിപ്പ് പണം ഉപയോഗിച്ച് കാറുകളും ബൈക്കുകളും അടക്കം വാങ്ങിക്കൂട്ടിയിരുന്നു. ഇതില്‍ മൂന്ന് ആഡംബര കാറുകള്‍ മൂവാറ്റുപുഴ പോലീസ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments