അച്ചടക്കവും മുന്നണി മര്യാദയും കാറ്റിൽ പറത്തി അധികാര ലഹരി കൂട്ടമായി ഇടതുമുന്നണി അധ:പതിച്ചുവെന്നതിൻ്റെ തെളിവാണ് പാലാ നഗരസഭയിലെ സംഭവ വികാസങ്ങളെന്ന് ബി ജെ പി വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻ ലാൽ ആരോപിച്ചു.
മുന്നണി സംവിധാനത്തിൻ്റെ ആണിക്കല്ലാണ് അച്ചടക്കവും ധാരണകളും. എന്നാൽ സ്വന്തം കൗൺസിലറെ പോലും വിശ്വാസത്തിലെടുക്കാൻ ഇടതുമുന്നണിക്കും പ്രധാന ഘടകകക്ഷിയായ കേരള കോൺഗ്രസ് എമ്മിനും കഴിഞ്ഞില്ല.
യുഡിഎഫ് നൽകിയ അവിശ്വാസത്തിൻ്റെ പിന്നാലെ പോയി അധികാരം നിലനിർത്തേണ്ട അവസ്ഥയിലാണ് ഇടതുമുന്നണി.
കേരളത്തിൽ പരസ്യമായി എതിർക്കുകയും അധികാര കാര്യം വരുമ്പോൾ രഹസ്യമായി ഒരുമിക്കുകയും ചെയ്യുന്ന ഇൻഡ്യാ മുന്നണിയിലെ ഘടകകക്ഷികളായി ഇവർ മാറുന്നതിനാണ് പാലാ സാക്ഷ്യം വഹിച്ചത്. സംസ്ഥാനത്തെ എൽഡിഎഫ് യുഡിഎഫ് രഹസ്യ സഖ്യത്തിൻ്റെ മറ്റൊരു മുഖമാണ് പാലായിൽ അനാവൃതമായത്.
അധികാരത്തിൽ നിന്നും സ്വന്തം ചെയർമാനെ പുറത്താക്കാൻ കേരള കോൺഗ്രസ് എം നടത്തിയത് അങ്ങേയറ്റം ലജ്ജാകരമായ നാടകമാണ്.
രാഷ്ട്രീയധാർമികതയ്ക്ക് ഒട്ടും നിരക്കാത്ത പ്രവർത്തിയായി ഇതിനെ ചരിത്രം വിലയിരുത്തും.
0 Comments