കോട്ടയം റെയില്‍വേ സ്‌റ്റേഷനിലും ബോംബ് ഭീഷണി ; യാത്രക്കാരുടെ ബാഗുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് പൊലീസ് ; എല്ലാ ട്രെയിനുകളിലും പരിശോധന


 കോട്ടയം റെയില്‍വേ സ്‌റ്റേഷനിലും ബോംബ് ഭീഷണി എന്ന സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിസരത്ത് റെയില്‍വേ പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.  അന്വേഷണത്തില്‍ സംശയാസ്പദമായി ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.  


യാത്രക്കാരുടെ ബാഗുകള്‍ ഉള്‍പ്പെടെ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.  സ്റ്റേഷനില്‍ എത്തുന്ന എല്ലാ ട്രെയിനുകളിലും പരിശോധന നടത്തും. നേരത്തേ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി ഉണ്ടായിരുന്നു. 


രണ്ടിടത്തും ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. പൊലീസിന്റെ ഫേസ്ബുക്ക് മെസഞ്ചറിലാണ് ഭീഷണി സംബന്ധിച്ച സന്ദേശം വന്നത്. ഇതിന് പിന്നാലെ രണ്ടിടങ്ങളിലും പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയിരുന്നു. 


തെലങ്കാനയില്‍ നിന്നാണ് സന്ദേശം അയച്ചതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സന്ദേശം അയച്ച ആളെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം തെലങ്കാനയിലേക്ക് പോകും.  






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments