മലയാളത്തിലെ ആദ്യമിസ്റ്റിക് കവയിത്രിയും കര്‍മ്മലീത്ത സന്യാസിനി സമൂഹാംഗവുമായ സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ ജന്‍മശതോത്തര രജതജൂബിലിയുടെ ഭാഗമായി പണിതീര്‍ത്ത മ്യൂസിയം- ഇലഞ്ഞിപ്പൂവിന്റെ ആശീര്‍വാദം ബുധനാഴ്ച നടക്കും.
സമ്മേളനത്തില്‍ സിഎംസി സുപ്പീരിയര്‍ ജനറല്‍ മദര്‍ ഗ്രെയ്സ് തെരേസ് അധ്യക്ഷത വഹിക്കും. പെരുമ്പടവം ശ്രീധരന്‍ സിസ്റ്റര്‍ ബനീഞ്ഞ സ്മരണകള്‍ പങ്കുവെയ്ക്കും.
ഡോ. കുര്യാസ് കുമ്പളക്കുഴി അനുസ്മരണ പ്രഭാഷണം നടത്തും. ബനീഞ്ഞ അവാര്‍ഡ് ഡോ. ജോസ് കെ. മാനുവലിലും വാനമ്പാടി അവാര്‍ഡ് റവ.ഡോ. ജയിംസ് പുലിയുറിമ്പിലും മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മാനിക്കും. അനൂപ് ജേക്കബ് എംഎല്‍എ അനുമോദനം നടത്തും.
പാലാ രൂപത മുഖ്യവികാരി ജനറാളും സിസ്റ്റര്‍ മേരി ബനീഞ്ഞ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ മോണ്‍. ഡോ. ജോസഫ് തടത്തില്‍, സെന്റ് പീറ്റര്‍ ആന്റ് പോള്‍ ഫൊറോന വികാരി ഫാ. ജോസഫ് ഇടത്തുംപറമ്പില്‍, പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനില്‍, ബനീഞ്ഞ സാംസ്‌കാരിക സമിതി പ്രസിഡന്റ് വി.എം മാത്യു, സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ രാജേഷ് സി. കുന്നുംപുറം, ഗീത ജോര്‍ജ് , സിസ്റ്റര്‍ സിജി തേരേസ്, സിസ്റ്റര്‍ കൃപ മരിയ എന്നിവര്‍ പ്രസംഗിക്കും.
ബനീഞ്ഞ കവിതകളെ ആഴത്തിലറിയാനും പഠിക്കാനുമാണ് ഇലഞ്ഞിപ്പൂവ് സ്മാരക മ്യൂസിയം പണിതീര്‍ത്തതെന്ന് സിഎംസി പാലാ ജയമാതാ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ സിജി തെരേസ് പറഞ്ഞു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments