മദ്യലഹരിയില്‍ സുഹൃത്ത് പിടിച്ചു തള്ളി; കായിക അദ്ധ്യാപകൻ നിലത്തടിച്ച്‌ വീണ് മരിച്ചു



 മദ്യലഹരിയില്‍ പിടിച്ചു തള്ളിയതിനെ തുടർന്ന് കായിക അദ്ധ്യാപകൻ നിലത്തടിച്ച്‌ വീണ് മരിച്ചു. പൂങ്കുന്നം ചക്കാമുക്ക് സ്വദേശി അനിലാണ് (50) മരിച്ചത്. പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അദ്ധാപകനാണ് അനില്‍. സംഭവത്തില്‍ സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 


തൃശൂർ റീജനല്‍ തീയേറ്ററിന് മുൻപിലായിരുന്നു സംഭവം. ഇരുവരും നാടകോല്‍സവം കാണാൻ വന്നവരായിരുന്നു. സംഭവം നടക്കുമ്പോള്‍ രാജു മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments