കുമാരമംഗലം ഗുരുനഗര്‍ മധുരപ്പാറ ഭാഗത്ത് നിന്നും കഞ്ചാവുമായി ഒരാള്‍ എക്സൈസിന്റെ പിടിയിലായി. കുമാരമംഗലം ഗുരുനഗര്‍ സ്വദേശി താന്നിക്കാമറ്റത്തില്‍ അവിനാഷ് ജോര്‍ജ് (40) നെയാണ് തൊടുപുഴ എക്സൈസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്ന് 15 ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെടുത്തു.
കുമാരമംഗലം കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ കച്ചവടം നടക്കുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍
ടി.ആര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പട്രോളിങ്ങിനിടെയാണ് അവിനാഷ് പിടിയിലായത്. എന്‍.ഡി.പി.എസ് കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ജാമ്യത്തില്‍ വിട്ടു.
0 Comments