കാഞ്ഞിരമറ്റം പള്ളിയിൽ വി. സെബസ്റ്റ്യാനോസിൻ്റെ തിരുനാൾ .



 പാലാ കാഞ്ഞിരമറ്റം മാർസ്ലീവാ പള്ളിയിൽ വി. സെബസ്റ്റ്യാനോസിൻ്റെ  തിരുനാൾ നാളെ ഞായറാഴ്ച നടക്കും. രാവിലെ അഞ്ചരയ്ക്ക് വിശുദ്ധകുർബാനയെ തുടർന്ന് തിരുസ്വരൂപ വെഞ്ചിരിപ്പ് നടക്കും. ഏഴിന് വികാരി ഫാ. ജോസഫ് മണ്ണനാലും ഒൻപതേകാലിന് സഹവികാരി ഫാ. ജോസഫ് മഠത്തിപറമ്പിലും വി.കുർബാന അർപ്പിക്കും. 


വൈകിട്ട് നാലിന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ചെമ്മലമറ്റം പള്ളിയുടെ നിയുക്ത സഹവികാരി ഫാ. ജേക്കബ് കടുതോടിൽ മുഖ്യ കാർമ്മികനാകും. തിരുനാൾ പ്രദക്ഷിണത്തിൻ്റെ ഭാഗമായ തിരുസ്വരൂപ പ്രയാണരഥം അഞ്ചേകാലിന് പള്ളിയിൽ നിന്ന് പുറപ്പെടും. 


അഞ്ചേമുക്കാലിന് മൂങ്ങാമാക്കൽ ഭാഗം, ആറരയ്ക്ക് പിരിയമ്മാക്കൽ ഭാഗം ഏഴിന് ക്ടാക്കുഴി കുരിശു പള്ളി ഏഴരയ്ക്ക് പായിക്കാട്ട് ഭാഗം എന്നിവിടങ്ങളിലിലെ ലദീഞ്ഞിനും പ്രാർത്ഥനകൾക്കും ശേഷം കാഞ്ഞിരമറ്റം ജംഗ്ഷൻ വഴി എവർഗ്രീൻ നഗറിലൂടെ തെക്കുംതല ഭാഗത്തുള്ള സെൻ്റ് റോക്സ് പന്തലിലും തുടർന്ന് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്


 ജംഗ്ഷനിൽ നിന്ന് ഇഞ്ചിക്കാലാ ഭാഗത്തുള്ള പന്തലിലും എത്തി ലദീഞ്ഞിനു ശേഷം കാഞ്ഞിരമറ്റം ടൗണിലൂടെ രാത്രി പത്തിന് പള്ളിയിൽ തിരിച്ചെത്തുന്നതുമാണ്. പ്ലാശ്നാൽ പള്ളിയുടെ നിയുക്ത സഹവികാരി ഫാ. ജോസഫ്‌ വെട്ടുല്ലുംപുറത്ത് തിരുനാൾ പ്രദക്ഷിണത്തിന് സമാപന സന്ദേശം നൽകും.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments