കൃഷിക്കായി മുടക്കിയ ലക്ഷങ്ങള്‍ പാഴാവുന്നു



കിടങ്ങൂര്‍ പഞ്ചായത്ത് കിടങ്ങൂര്‍ സൗത്ത് കേന്ദ്രീകരിച്ച് കിഴുനാട് പാടശേഖരത്തിലെ കൃഷിക്കുവേണ്ടി പാമ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും 2018 -19 വര്‍ഷത്തില്‍ ലഭ്യമായ എട്ട് ലക്ഷം രൂപയോളം മുടക്കി നടത്തിയ ഇറിഗേഷന്‍ പദ്ധതി എങ്ങുമെത്താതെ ഇപ്പോഴും പാഴായി കിടക്കുന്നു. 


ഇലക്ട്രിസിറ്റി കണക്ഷന്‍ ലഭിക്കുകയും മോട്ടോര്‍ വാങ്ങി വയ്ക്കുകയും ആറ്റിലേക്ക് പൈപ്പിട്ട് പഴയ ഇറിഗേഷന്‍ കനാലില്‍ വരെ പ്രത്യേകം പൈപ്പിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. ദീര്‍ഘദൂരം റോഡുകള്‍ കുഴിച്ചും നടപ്പിലാക്കിയ പദ്ധതി ഇപ്പോള്‍ നാഥനില്ലാതെ കിടക്കുന്നു. അതുകൊണ്ടുതന്നെ ഈ പ്രദേശങ്ങളിലെ കൃഷിക്ക് വെള്ളം പര്യാപ്തമാകുന്നുമില്ല. 


1959 ല്‍ ആരംഭിച്ച ഒരു മൈനര്‍ ഇറിഗേഷന്‍ പദ്ധതിയില്‍ നിന്നാണ് ഈ ഭാഗത്ത് കൃഷ് നടന്നുകൊണ്ടിരുന്നത് എന്നാല്‍ അവിടെ നിന്നും വരുന്ന വെള്ളം ദീര്‍ഘദൂരം കനാലിലൂടെ ഒഴുകി വരുന്നത് ലീക്കായി നഷ്ടമാകുന്നതുകൊണ്ടാണ് ഇങ്ങനെയൊരു പദ്ധതിയിടുകയും ബ്ലോക്ക് പഞ്ചായത്തിന്റെ എട്ട് ലക്ഷത്തോളം രൂപ മുടക്കി 2018-19 ല്‍ ഇത് നടപ്പിലാക്കുകയും ചെയ്തത്. 


എല്ലാ പണികളും പൂര്‍ത്തിയായിട്ടും ഇപ്പോഴും അതുവഴി വെള്ളമടിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് കൃഷിക്കാര്‍ കൃഷിക്ക് ബുദ്ധിമുട്ടി നില്‍ക്കുകയുമാണ് ചെയ്യുന്നത്. 


ഗവണ്‍മെന്റില്‍ നിന്നും സത്വര നടപടികളുണ്ടായി ഗവണ്‍മെന്റ് തന്നെ മുടക്കിയ ഇത്രയും പണം ലാപ്‌സാകാതെ കര്‍ഷകര്‍ക്ക് പ്രയോജനകരമായ രീതിയില്‍ നടപ്പിലാക്കണമെന്ന് തദ്ദേശവാസികള്‍ ആഗ്രഹിക്കുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments