പാടം വളവ് ഇനി നോ പ്രോബ്‌ളം.... അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടികള്‍ തുടങ്ങി




പാടം വളവില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടികള്‍ തുടങ്ങി. ഇനി നോ പ്രോബ്‌ളം. 
 
ഭരണങ്ങാനം പഞ്ചായത്തിലെ പ്രവിത്താനം പാടത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് വര്‍ഷങ്ങളായി നിരവധി അപകടങ്ങള്‍ പതിവായിരുന്നു. 
 

ഇവിടെ പി.ഡബ്ല്യു.ഡി. റോഡിന്റെ വീതി കുറഞ്ഞ കൊടുംവളവ് ശരിയാക്കാന്‍ മാണി സി കാപ്പന്‍ എം.എല്‍.എയുടെ നേതൃതത്തില്‍ പഞ്ചായത്ത് പ്രതിനിധികള്‍ ഉള്‍പ്പെടെ സ്ഥലം ഉടമകളുമായി സംസാരിച്ച് പരിഹാരം ഉണ്ടാക്കുകയായിരുന്നു.


സ്ഥലം ഉടമകള്‍ സൗജന്യമായി തങ്ങളുടെ സ്ഥലം വഴിക്ക് വീതിയെടുക്കുന്നതിനായി വിട്ടുനല്‍കിക്കൊണ്ടുള്ള സമ്മതപത്രം മാണി സി. കാപ്പന്‍ എം.എല്‍.എ.യ്ക്ക് കൈമാറി. ഭരണങ്ങാനം പഞ്ച: പ്രസിഡന്റ് ബിനാ ടോമി, മെമ്പര്‍മാരായ ജെസി ജോസ്, ലിന്‍സി സണ്ണി, ബിജു എന്‍.എം, പി.ഡബ്ല്യു.ഡി. എസി. എഞ്ചിനീയര്‍  പ്രിന്‍സ്, അസി. എക്‌സി. എഞ്ചിനീയര്‍ സിയ, പരിസരവാസികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments