"കാലം തെളിയിക്കും ദൈവവും ജനവും എന്നോടൊപ്പമുണ്ട് - " ഷാജു തുരുത്തൻ..
"'47 വര്‍ഷം ഞാന്‍ വിശ്വസിച്ച പാര്‍ട്ടിയിലെ ചില പുതുമുഖക്കാര്‍ എന്നോട് ചെയ്തത് നീതിയാണോ എന്നുള്ളത് കാലം തെളിയിക്കും. എനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്ക് ദൈവവും പൊതുജനവും മറുപടി കൊടുത്തോളും'.
തനിക്കെതിരെയുള്ള അവിശ്വാസം സഹ കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് പാസാക്കിയതിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ ആശുപത്രി കിടക്കയിലായിരുന്ന ഷാജു വി.തുരുത്തന്‍ വികാരാധീനനായി.
"1979 മുതല്‍ ഞാന്‍ കേരളാ കോണ്‍ഗ്രസ്(എം) പാര്‍ട്ടിയില്‍ സജീവമാണ്.29 വര്‍ഷം കൗണ്‍സിലറുമായിരുന്നു.ഇന്നേവരെ പാര്‍ട്ടിക്കെതിരായി ഒന്നും ചെയ്തിട്ടില്ല.പാര്‍ട്ടി വിട്ടുപോയിട്ടുമില്ല. എനിക്ക് രണ്ട് വര്‍ഷം ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്ന ധാരണയെക്കുറിച്ച് പാര്‍ട്ടിയിലെ നേതാക്കളായ ജോസ് ടോം, ഫിലിപ് കുഴികുളം, സണ്ണിതെക്കേടം എന്നിവര്‍ക്കൊക്കെ അറിയാമായിരുന്നു. മുന്‍പ് പലവട്ടം ചെയര്‍മാന്‍ സ്ഥാനം ഞാന്‍ ചോദിച്ചിരുന്നു.
അന്നൊക്കെ പലവിധ കാരണങ്ങള്‍ പറഞ്ഞ് എന്നെ ഒഴിവാക്കുകയായിരുന്നു.അതിന് ഞാനൊരു പരിഭവവും പറഞ്ഞിട്ടുമില്ല. ഇത്തവണ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ തോല്‍പ്പിക്കണമെന്നും പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ മാര്‍ച്ച് 31 വരെയെങ്കിലും സാവകാശം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
അത്‌പോലും പരിഗണിക്കാതെയാണ് ഒപ്പമുള്ളവര്‍ ചേര്‍ന്ന് എന്നെ പുറത്താക്കിയത്.ഇനിയുള്ള കാര്യങ്ങളെല്ലാം ഞാന്‍ ദൈവത്തിനും പൊതുജനങ്ങള്‍ക്കും വിടുന്നു ". -ഷാജു തുരുത്തന്‍ പറഞ്ഞു.
തുരുത്തനോടുള്ള നിലപാടിൽ പ്രതിഷേധിച്ച് പാലാ നഗരസഭ 1, 2, വാർഡുകളിലെ കേരളാ കോൺഗ്രസ്സ് (എം) പ്രസിഡന്റുമാർ രാജി വച്ചു .. വാർഡ് 1 ലെ തങ്കച്ചൻ ജോസഫ്, 2-ലെ ജോർജ് മാത്യു നെല്ലിക്കൽ എന്നിവരാണ് രാജി വച്ചതായി അറിയിച്ചത്.
0 Comments