അവിശ്വാസ പ്രമേയം പാസ്സായത് എൽ.ഡി.എഫ് കൂട്ടായ്മയുടെ വിജയം.പ്രതിപക്ഷത്തിൻ്റെ ധാർമ്മിക പരാജയം.... ബിജു പാലുപ്പടവൻ കേരളാ കോൺഗ്രസ് എം മണ്ഡലം പ്രസിഡൻ്റ്
പാലാ നഗരസഭാ ചെയർമാൻഷാജു തുരുത്തനെ അവിശ്വാസത്തിലൂടെ പുറത്താക്കിയതിൽ സന്തോഷം ഇല്ല. എന്നാൽ ഇത് എൽ.ഡി.എഫ് ഐക്യത്തിൻ്റെ വിജയമാണ്. കേരളാ രാഷ്ട്രിയ ചരിത്രത്തിലെ ആദ്യ സംഭവമാണ് പാലാ നഗരസഭയിൽ നടന്നത്. ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണ ഇല്ലാതെ പ്രതിപക്ഷം നഗരസഭാ ചെയർമാന് എതിരെ അവിശ്വാസം നൽകുകയും വോട്ടെടുപ്പിൽ പങ്കെടുക്കാതിരിക്കുകയും ചെയ്തതിൽ ഒരാഴ്ചകൊണ്ട് പ്രതിപക്ഷത്തിന് ചെയർമാനിൽ വിശ്വാസമുണ്ടായതിന് പിന്നിൽ നടന്ന ബാഹു ഇടപാടുകൾ വരും ദിവസങ്ങളിൽ പുറത്താകും.
അവിശ്വാസ പ്രമേയം കൊണ്ടു വന്നിട്ട് ഒരാഴ്ചകൊണ്ട് അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ടവർ അവിശ്വാസം ചർച്ചയ്ക്ക് എടുത്തപ്പോൾ നേരെ എതിർ നിലപാട് സ്വീകരിച്ചത് യു.ഡി.എഫി ൻ്റെ രാഷ്ട്രിയ പാപ്പരത്വമാണ് കാണിക്കുന്നത്. ഷാജു തുരുത്തൻ എന്ന വ്യക്തിക്കല്ല പ്രാധാന്യം. കേരളാ കോൺഗ്രസ് എം നും എൽ.ഡി.എഫ് മുന്നണിക്കും ആണ് പ്രാധാന്യം. 9 പേര് മാത്രമുള്ള പ്രതിപക്ഷത്തിന് എത്ര ശ്രമിച്ചാലും അവിശ്വാസത്തിലൂടെ പുറത്താക്കാൻ സാധിക്കില്ലയെന്ന വർക്കറിയാം. അപ്പോൾ ഷാജു തുരുത്തനെ നിലനിർത്തി എൽ.ഡി.എഫി ലെ സ്ഥാനമാനങ്ങൾ സംബസിച്ചുള്ള കരാർ പൊളിക്കുകയും അങ്ങനെ കേരളാ കോൺഗ്രസ് എം ലും എൽ.ഡി.എഫിലും അനെക്യം ഉണ്ടാക്കുകയെന്ന തന്ത്രമാണ് പ്രതിപക്ഷം പയറ്റിയത്.
അതാണ് എൽ.ഡി.എഫ് കൗൺസിലർമാർ ഒറ്റക്കെട്ടായി നിന്ന് അവിശ്വാസം പാസ്സാക്കിയതോടെ പൊളിഞ്ഞത്. അതു കൊണ്ട് ഇവിടെ ഭരണപക്ഷത്തിന് വിജയം ആണ് ഉണ്ടായത്. അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകിയ സ്വതന്ത്രഅംഗം രണ്ട് മാസങ്ങൾക്ക് മുൻപ് പറഞ്ഞിരുന്നു. എൽ.ഡി.എഫി ൻ്റെ കരാർ പൊളിക്കുമെന്നും ചെയർമാൻ കാലാവധിയായ ഫ്രെബുവരി രണ്ടിന് രാജിവയ്ക്കില്ലന്നും എൽ.ഡി.എഫ് കൗൺസിലർമാരെ ചിതറിക്കുമെന്നും .അതു പ്രകാരമാണ് തുരുത്തൻ രാജിവയ്ക്കേണ്ട ഫ്രെബ്രുവരി 2 ന് ഒരാഴ്ച മുൻപ് മാത്രം അവിശ്വാസം നൽകിയത്.
അവിശ്വാസം പാസാക്കണമെങ്കിൽ 14 കൗൺസിലർമാർ വേണം. എന്നാൽ പ്രതിപക്ഷത്തിന് 9 പേർ മാത്രമെയുള്ളു. അപ്പോൾ അവിശ്വാസം തള്ളും.തുരുത്തനെ സ്ഥാനത്ത് നിലനിർത്താം. പിന്നീട് 6 മാസം കഴിഞ്ഞേ ഒരു അവിശ്വാസം കൊണ്ടുവരാൻ സാധിക്കുകയുള്ളു. ഈ പ്രതിപക്ഷ തന്ത്രമാണ് എൽ.ഡി.എഫ് കൗൺസിലർമാർ ഒറ്റകെട്ടായി പൊള്ളിച്ചത്.ഷാജു തുരുത്തനെയും ഈ കാര്യങ്ങൾ മനസ്സിലാക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും പാർലമെൻ്ററി പാർട്ടി ലീഡർ ആൻ്റോ പടിഞ്ഞാറെക്കര പറഞ്ഞു. ഇത് ഒരു പ്രതിപക്ഷ പ്രമേയമായി ഞങ്ങൾ കാണുന്നില്ല.
ഭരണകക്ഷി അംഗം വിദേശത്ത് പോയ തക്കം നോക്കിയാണ് പ്രമേയം കൊണ്ടുവന്നത്.ഈ പ്രമേയത്തെ ഞങ്ങൾ പ്രതിപക്ഷത്തിന് എതിരെ ഭരണകക്ഷിയംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പോലെ പരിഗണിച്ചാണ് ഈ വോട്ടെടുപ്പിൽ പങ്കെടുത്തത്.ഭരണപക്ഷത്തെ മുഴുവൻ അംഗങ്ങളും ഒറ്റക്കെട്ടായി ഇന്നലെ ചെയർമാൻ്റ രാജി ആവശ്യപ്പെട്ടിരുന്നതാണ്. പാർട്ടി സംസ്ഥാന ജില്ലാ നിയോജക മണ്ഡലം നേതാക്കളും ധാരണ പാലിക്കണമെന്ന് രാവിലെയും ആവശ്യപ്പെട്ടിരുന്നു.11 മണി വരെ എല്ലാവരും കാത്തിരുന്നു..
ഷാജു തുരുത്തൻ പാർട്ടി യിലെ മുതിർന്ന സീനിയർ കൗൺസിലർ ആണന്നും ഈ പാർട്ടിയിൽ നിന്ന് അകറ്റാൻ ആര് നോക്കിയാലും നടക്കില്ലായെന്നും തുടർന്നും അദ്ദേഹവുമായി സഹകരിച്ച് പോവുമെന്നും അദ്ദേഹം പറഞ്ഞു.
അതു കൊണ്ട് അദ്ദേഹത്തിന് വിപ്പ് നൽകിയിരുന്നുമില്ല
0 Comments