മയക്കുമരുന്ന് കേസില്‍ ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങിയ പ്രതി പിടിയില്‍. പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശി കണവീട്ടില്‍ ഷനോജി(39)നെയാണ് ടൗണ്‍ പൊലീസ് പിടികൂടിയത്.
കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ആര്‍.എം.എസ് ഓഫിസിന് മുന്നില്‍നിന്ന് 4.047 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
ഈ കേസില്‍ ജാമ്യത്തിലിറങ്ങി പിന്നീട് കോടതിയില്‍ ഹാജരാകാതെ മുങ്ങുകയായിരുന്നു. പ്രതിയെ സംശയാസ്പദമായ രീതിയില്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ കണ്ട ആര്‍.പി.എഫ്.
ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ച് ചോദ്യം ചെയ്തതോടെ കോഴിക്കോട് ടൗണ്‍ സ്റ്റേഷനില്‍ അറസ്റ്റ് വാറണ്ട് ഉണ്ടെന്ന് മനസിലായി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
0 Comments