ഭരണങ്ങാനത്ത് മെയിന്‍ റോഡില്‍ മാലിന്യം, കൈയ്യോടെ പിടികൂടി പാലാ നഗരസഭയിലെ ക്ലീന്‍ സിറ്റി മാനേജര്‍


സുനില്‍ പാലാ

ഏറ്റുമാനൂര്‍ - പൂഞ്ഞാര്‍ ഹൈവേയില്‍ ഭരണങ്ങാനം പഞ്ചായത്ത് അതിര്‍ത്തിയില്‍ മെയിന്‍ റോഡില്‍ കിടന്ന മാലിന്യം കൈയ്യോടെ കണ്ടെത്തി പഞ്ചായത്തില്‍ പരാതിപ്പെട്ട് പാലാ നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍. 
 



 
ഇന്നലെ രാവിലെ ഏഴ് മണിയോടെ പ്രഭാത സവാരിക്കിറങ്ങിയ പാലാ നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി പി. ജോണ്‍ ആണ് ഇടപ്പാടി മേരിഗിരി റോഡില്‍ കുടിവെള്ള പദ്ധതി ടാങ്കിന് സമീപം റോഡരുകില്‍ ഒരു കവറില്‍ മാലിന്യങ്ങള്‍ തള്ളിയത് കണ്ടെത്തിയത്. 
 
തുടര്‍ന്ന് കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ പാലായില്‍ പ്രവര്‍ത്തിക്കുന്ന മൂണ്‍വാക്ക് എന്ന സ്ഥാപനത്തിലെ മാലിന്യമാണെന്ന് മനസ്സിലായതായി ആറ്റ്‌ലി പറഞ്ഞു. ഈ മാലിന്യ കവറില്‍ നിന്ന് പാലാ നഗരസഭയുടെ ഹരിതകര്‍മ്മ സേനയുടെ രസീതും കണ്ടെത്തിയതായി ആറ്റ്‌ലി പറഞ്ഞു. തുടര്‍ന്ന് ഇദ്ദേഹം ഭരണങ്ങാനം പഞ്ചായത്ത് ഓഫീസിലെത്തി രേഖാമൂലം പരാതി നല്‍കി. 
 
ഇതേ തുടര്‍ന്ന് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രശ്മി മോഹന്‍, ഹെഡ് ക്ലര്‍ക്ക് ശ്രീകാന്ത് എന്നിവരുള്‍പ്പെട്ട സംഘം സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മറ്റൊരു സ്ഥാപനത്തിന്റേതെന്ന് സംശയിക്കുന്ന മാലിന്യങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയതായി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. 
 
കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയ ശേഷം മൂണ്‍വാക്ക് എന്ന സ്ഥാപനത്തിനുള്‍പ്പെടെ നോട്ടീസ് നല്‍കും. ഇവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.  







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments