മുണ്ടക്കയത്ത് ദമ്പതികള്‍ സഞ്ചരിച്ച കാറും ടോറസും കൂട്ടിയിടിച്ച് ഭര്‍ത്താവ് മരിച്ചു. ചങ്ങനാശേരി സ്വദേശി വിജയകുമാര്‍ (66) ആണ് മരിച്ചത്. ദേശീയ പാതയില്‍ കോട്ടയം മുണ്ടക്കയത്ത് വെച്ചായിരുന്നു അപകടം.ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ മുണ്ടക്കയം മുപ്പത്തിനാലാം മൈലിലായിരുന്നു അപകടം.
എതിര്‍ ദിശയിലെത്തിയ ടോറസുമായി ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. മരിച്ച വിജയകുമാറിന്റെ ഭാര്യ മിനിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മുണ്ടക്കയം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
0 Comments