ബജറ്റില്‍ ഇടുക്കിയിലെ വിദ്യാര്‍ത്ഥികളോട് അവഗണന: കെഎസ്‌യു നിവേദനം നല്‍കി



ബജറ്റില്‍ ഇടുക്കിയിലെ വിദ്യാര്‍ത്ഥികളോട് കടുത്ത അവഗണന കാട്ടിയെന്ന് ആരോപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവിനും, റവന്യു മന്ത്രി കെ. രാജനും കെ.എസ്.യു സംസ്ഥാന ജന.സെക്രട്ടറി അസ്ലം ഓലിക്കന്റെ നേതൃത്വത്തില്‍ നിവേദനം സമര്‍പ്പിച്ചു. വിദ്യാഭ്യാസമേഖലയ്ക്ക് എടുത്തു പറയത്തക്കവണ്ണം ഒന്നും ഉള്‍പ്പെടുത്താത്തത് പ്രതിഷേധാര്‍ഹമാണ്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുമ്പോഴാണ് സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചത്. ഇടുക്കി ജില്ലയിലെ വിദ്യാര്‍ത്ഥികളെ കഴിഞ്ഞ കാലങ്ങളില്‍ എല്ലാം അവഗണിച്ച അതേ സമീപനമാണ് ഇത്തവണയും ഉണ്ടായിട്ടുള്ളത്.


 2018 മുതല്‍ 2025 വരെ വിവിത ബജറ്റുകളില്‍ അവതരിപ്പിച്ച ഇടുക്കി ജില്ലയിലെ വിവിധ പദ്ധതികളായ 2018 പ്രളയത്തില്‍ നശിച്ചുപോയ മൂന്നാര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് കോളജ്, വണ്ടന്‍മേട്ടില്‍ തമിഴ് ഭാഷ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിനായി പ്രഫഷണല്‍ കോളേജ് തുടങ്ങുക എന്ന ലക്ഷ്യത്തോടുകൂടി 2021 ബജറ്റില്‍ തോമസ് ഐസക് അവതരിപ്പിച്ച കോളജ്, ഉടുമ്പന്‍ചോലയില്‍ സംസ്ഥാനത്തെ നാലാമത്തെയും ഏറ്റവും വലുതുമായ ആയുര്‍വേദ മെഡിക്കല്‍ കോളേജ് അനുവദിക്കാനായി 2021 ബജറ്റില്‍ 600 കോടി രൂപ മന്ത്രി തോമസ് ഐസക് അനുവദിച്ചതും തുടര്‍ന്ന് 2023 ബജറ്റില്‍ 150 കോടി രൂപയും ബാലഗോപാലന്‍ അനുവദിച്ചിരുന്ന കോളേജ്, 


പൂപ്പാറ ഗവ. ആര്‍ട്സ് ആന്റ് ആന്‍ഡ് സയന്‍സ് കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 20 കോടി രൂപ അനുവദിച്ചിരുന്നു ഇതുകൂടാതെ ഇടുക്കി പാക്കേജിലും 10 കോടിയിലധികം രൂപ പ്രഖ്യാപിച്ചിരുന്നു അങ്ങനെ 30 കോടി രൂപ ഗവ. കോളേജിനായി അനുവദിച്ചിരുന്നു. എന്നാല്‍ കോളേജ് നാളിതുവരെയായ് ചുവപ്പ് നടയില്‍ കുടുങ്ങി കിടക്കുകയാണ്.


 ഏറെ വികസനം ആവശ്യമുള്ള ഇടുക്കി മെഡിക്കല്‍ കോളേജിന് ഒരു രൂപ പോലും ബജറ്റല്‍ അനുവദിക്കാതിരുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. കഴിഞ്ഞുപോയ ബജറ്റുകളിലെ പ്രഖ്യാപനങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്നും ആവശ്യമായ പല പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് കെഎസ്‌യു സംഘം നിവേദനം സമര്‍പ്പിച്ചത്. സംസ്ഥാന ജന. സെക്രട്ടറി റഹ്‌മത്തുള്ള, സംസ്ഥാന കണ്‍വീനര്‍ ശംലിക്ക് കുരിക്കള്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗം ആകാശ് ഭാസ്‌കരന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments