പാലാ മുനിസിപ്പാലിറ്റിയിൽ ഇന്ന് നടന്ന അവിശ്വാസത്തിലൂടെ നിലവിലുള്ള ചെയർമാനെ പുറത്താക്കേണ്ടി വന്നതിൽ സന്തോഷം ഇല്ലെന്നും പാർട്ടിയുടെ അച്ചടക്കവും ഉടമ്പടിയും പാലിക്കാൻ വേണ്ടിയാണ് പ്രസ്തുത നടപടിയിലേക്ക് പോയതെന്നും കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു പറഞ്ഞു.
പഞ്ചായത്ത് - മുൻസിപ്പൽ ഭരണസമിതികളിലേക്ക് ഭാരവാഹികളെ തീരുമാനിച്ചുകൊണ്ട് നിർമ്മിക്കുന്ന ധാരണകൾ പാലിക്കുവാൻ എല്ലാ പാർട്ടി നേതാക്കളും ബാധ്യസ്ഥരാണ്. പക്ഷേ ഈ വിഷയത്തിൽ യുഡിഎഫിന്റെ രാഷ്ട്രീയ വഞ്ചന ജനങ്ങൾക്ക് ബോധ്യമായി.
അവിശ്വാസം കൊണ്ടുവന്നവർ തന്നെ അത് ചർച്ചയ്ക്ക് എടുത്തപ്പോൾ അവിശ്വാസം ഞങ്ങൾ 'പ്രസ് ' ചെയ്യുന്നില്ല എന്ന് പറഞ്ഞ് വോട്ടെടുപ്പിന് നിൽക്കാതെ പുറത്തുപോയത് ജനാധിപത്യത്തിന് നിരക്കാത്ത നടപടിയാണെന്നും, വോട്ടെടുപ്പിൽ പങ്കെടുക്കുക എന്ന മിനിമം ജനാധിപത്യ മര്യാദ പോലും പാലിച്ചില്ലെന്നും ലോപ്പസ് മാത്യു പറഞ്ഞു.
0 Comments