കടുത്തുരുത്തി സെന്റ്. മൈക്കിൾസ് സ്കൂളിൽ എസ്പിസി പാസിംഗ് ഔട്ട് പരേഡ്.
കടുത്തുരുത്തി സെന്റ്.മൈക്കിൾസ് സ്കൂളിൽ കഴിഞ്ഞ രണ്ടു വർഷമായി നടന്നുവന്നിരുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പൂർത്തീകരണമായി കേഡറ്റുകളായ വിദ്യാർത്ഥികളുടെ പാസ്സിങ് ഔട്ട് പരേഡ് നടത്തപ്പെട്ടു.
സ്കൂൾ മാനേജർ ഫാദർ തോമസ് ആനിമൂട്ടിൽലിന്റെ അധ്യക്ഷതയിൽ കടുത്തുരുത്തി എംഎൽഎ അഡ്വക്കേറ്റ് മോൻസ് ജോസഫ് വിശിഷ്ടാതിഥിയായി പരേഡിന് അഭിവാദ്യം സ്വീകരിച്ചു.
രണ്ടുവർഷത്തെ ചിട്ടയായ പരിശീലനങ്ങളിലൂടെ നേടിയെടുത്ത സിദ്ധികളെല്ലാം സാമൂഹിക തിന്മകൾക്കെതിരെ പോരാടാനും, സാമൂഹിക നന്മ എല്ലാ വിഭാഗം ജനങ്ങൾക്കും നേടിക്കൊടുക്കുന്നതിനായി അക്ഷീണം പരിശ്രമിക്കുന്നതിനുമായി വിനിയോഗിക്കണമെന്ന് വിദ്യാർത്ഥികളോടുള്ള സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
പരേഡിന്റെ ഭാഗമായി കേഡറ്റുകൾ വിവിധ വിഭാഗങ്ങളിൽ പെട്ട ആളുകൾക്ക് സല്യൂട്ട് നൽകി ആദരവ് പ്രകടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് എബി കുന്നശ്ശേരിയിൽ, ജോയി മണലേൽ, പി വി സുനിൽ, സ്മിത എൻ ബി, ജോൺസൺ കൊട്ടുകാപ്പള്ളി, ജോസ് പുത്തൻകാല, പ്രിൻസിപ്പൽ എസ് ഐ ശരണ്യ എസ് ദേവൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സീന എ സി, സ്കൂൾ മാനേജർ ഫാദർ തോമസ് ആനിമൂട്ടിൽ, വിശിഷ്ടാതിഥി മോൻസ് ജോസഫ് എംഎൽഎ എന്നിവരെ വിദ്യാർത്ഥികൾ സല്യൂട്ട് നൽകി ആദരിച്ചു.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നയന ബിജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത്, സ്കൂൾ പ്രിൻസിപ്പാൾ സീമ സൈമൺ, വൈസ് പ്രിൻസിപ്പാൾ സുജാ മേരി തോമസ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ജിനോ തോമസ്,
ബിൻസിമോൾ ജോസഫ്, ഡ്രിൽ ഇൻസ്ട്രക്ടർമാരായ, മനോജ് പി യൂ, സുമിത പിഎസ്, വിദ്യാർത്ഥി പ്രതിനിധികളായ അരുണിമ ദിലീപ്, അനന്യ ജയകുമാർ, രശ്മി ഭാരതി, ഹന്ന തെരേസ റിറ്റൊ, ജർലിൻ മേരി ലാസർ, ലിറ്റാ കുഞ്ഞുമോൻ ഇഷാക്ക് ജോസഫ്, അർജുൻ, അനന്തു, മാർട്ടിൻ, ദേവദത്തൻ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments