കാർഷിക മേഖലയിലെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം : ജോസ് കെ മാണി



കാർഷിക മേഖലയിലെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം : ജോസ് കെ മാണി 

കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഉടൻ ഭേദഗതി ചെയ്യണമെന്ന് കേരള കോൺഗ്രസ് (എം)ചെയർമാൻ ജോസ് കെ മാണി എം.പി.
    കേരള കോൺഗ്രസ് (എം) മീനച്ചിൽ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം   ചെയ്യുകയായിരുന്നു അദ്ദേഹം.


     റബറിന്റെ വില സ്ഥിരതാ ഫണ്ട് കൂട്ടാനും വർധിപ്പിച്ച ഭൂനികുതി കുറയ്ക്കാനും സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് ജോസ് കെ മാണി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ബിനോയി നരിതൂക്കിൽ അധ്യക്ഷത വഹിച്ചു.
     മണ്ഡലത്തിലെ മുതിർന്ന നേതാക്കളെ ചെയർമാൻ മെമന്റോ നൽകി ആദരിച്ചു. ജില്ലാ പ്രസിഡണ്ട്  പ്രഫ. ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തി.


     അഡ്വ. ജോസ് ടോം, ടോബിൻ കെ അലക്സ്, കെ. പി ജോസഫ് കുന്നത്തുപുരയിടം, ബേബി ഉഴുത്തുവാൽ, രാജേഷ് വാളിപ്ലാക്കൽ, ജെസ്സി ജോർജ്, സോജൻ തൊടുക, ജോസ് പാറേക്കാട്ട്, 


സാജോ പൂവത്താനി, ജോസ് ചെമ്പകശ്ശേരി, പ്രഫ.എം. എം എബ്രഹാം മാപ്പിളക്കുന്നേൽ, പെണ്ണമ്മ ജോസഫ്, പ്രഫ. കെ.ജെ മാത്യു നരിതൂക്കിൽ, ബിജോയി ഈറ്റത്തോട്ട്, റ്റോബി തൈപ്പറമ്പിൽ,സാജൻ തൊടുക,എലിക്കുളം ജയകുമാർ, ബിബിൻ മരങ്ങാട്ട്,

 ടോമി കപ്പിലുമാക്കൽ,സിബി മൊളോപ്പറമ്പിൽ, ജസ്റ്റിൻ കോക്കാട്ട്, അഡ്വ. ജോബി പുളിക്കത്തടം,മനേഷ് കല്ലറക്കൽ,സാബു മുളങ്ങാശ്ശേരി,ആന്റോ വെള്ളാപ്പാട്ട് എന്നിവർ പങ്കെടുത്തു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments