വനം മന്ത്രി നാടിന് അപമാനം : കോതമംഗലം രൂപതാ ചാന്‍സലര്‍ ഡോ. ജോസ് കുളത്തൂര്‍.


ദിനംപ്രതി കേരളത്തില്‍  മനുഷ്യര്‍  കാട്ടുമ്യഗങ്ങളാല്‍  കൊല്ലപ്പെട്ടിട്ടും  പരിഹാരം കാണാത്ത  വനം മന്ത്രി നാടിനു അപമാനമാണെന്ന്  കോതമംഗലം രൂപത ചാന്‍സലര്‍ ഡോ. ജോസ് കുളത്തൂര്‍.

 കത്തോലിക്ക കോണ്‍ഗ്രസ്  കരിമണ്ണൂര്‍ ഫൊറോനാ സമിതിയുടെ  നേത്യത്വത്തില്‍  വന്യമ്യഗ ശല്യത്തിന്  ശാശ്വത പരിഹാരം  ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട്  കാളിയാര്‍ ഫോറസ്റ്റ്  റേഞ്ച് ഓഫീസിനു  മുന്‍പില്‍ നടത്തിയ  പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു  അദ്ദേഹം.  


വനത്തിനു വെളിയില്‍ കാട്ടു മ്യഗങ്ങള്‍ക്ക്  നിയമസംരക്ഷണം  അനുവദിക്കാന്‍ പാടില്ല  എന്നും, വനപാലകര്‍ കാട്ടുമ്യഗങ്ങളുടെ സ്വഭാവം കര്‍ഷകരോട് കാണിക്കരുതെന്നും പ്രതിഷേധ ജ്വാലയില്‍ കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കാളിയാര്‍ പള്ളിയങ്കണത്തില്‍ നിന്നും  ആരംഭിച്ച പ്രതിഷേധ റാലി ഫൊറോനാ വികാരി  ഫാ. ജോസഫ്  മുണ്ടുനടയില്‍ ഫ്‌ലാഗ് ഓഫ്  ചെയ്തു. 


 കണ്ണൂര്‍ ആറളത്ത്  കാട്ടാനായാല്‍ കൊല്ലപ്പെട്ട ദമ്പതികളായ  വെള്ളിയുടെയും ലീലയുടെയും  ഫോട്ടോയ്ക്ക് മുന്‍പില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചാണ്  പ്രതിഷേധ ജ്വാല   തെളിയിച്ചത്.  രൂപത പ്രസിഡന്റ് സണ്ണി കടുത്താഴെയുടെ അധ്യക്ഷതയില്‍  ചേര്‍ന്ന പ്രതിഷേധ ധര്‍ണ്ണയില്‍ രൂപതാ ഡയറക്ടര്‍  ഫാ.  ഇമ്മാനുവേല്‍ പിച്ചളക്കാട്ട്,


 കത്തോലിക്ക  കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. ബിജു പറയന്നിലം,  പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍, അഡ്വ. തമ്പി പിട്ടാപ്പിള്ളി,  കെ.എം മാത്തച്ചന്‍, ബിനോയ് കരിനാട്ട്,  മാത്യു പൂന്തുരുത്തിയില്‍,  സോജന്‍ ജോസ്, ജോജോ പാറത്തലക്കല്‍, ഷാജു ശാസ്താംകുന്നേല്‍, ബെന്നി കുളക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments