ഖാദി പ്രചാരണത്തിന്റെ ഭാഗമായി പാലാ കെ.എം.മാണി സ്മാരക ഗവ. ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ ഖാദി ഡോക്ടേഴ്സ് കോട്ടുകൾ ഉപയോഗിക്കും. ആശുപത്രി സൂപ്രണ്ട് ഡോ. അഭിലാഷ് ടി.പി. മുൻകൈ എടുത്താണ് ഖാദി കോട്ടുകൾ വാങ്ങുവാൻ തീരുമാനിച്ചത്.
കേരള ഖാദി ബോർഡ് അംഗം കെ.എസ്.രമേഷ് ബാബു കോട്ടുകൾ വിതരണം നടത്തി. ഡോക്ടേഴ്സ് കോട്ടുകൾക്ക് പുറമെ നേഴ്സസ് കോട്ടുകൾ, ഓട്ടോറിക്ഷാ തൊഴിലാളികൾക്കുള്ള യൂണിഫോം എന്നിവയും ഫാഷൻ ഡിസൈൻ വസ്ത്രങ്ങളും ഖാദി ബോർഡ് വിപണിയിൽ ഇറക്കിയിട്ടുണ്ടെന്ന് രമേഷ് ബാബു പറഞ്ഞു.
ആർ.എം.ഒ.മാരായ ഡോ.എം.അരുൺ, ഡോ. രേഷ്മ സുരേഷ്, ഖാദി ജില്ലാ പ്രോജക്ട് ഓഫീസർ എം.വി. മനോജ് കുമാർ എന്നിവർ സംബന്ധിച്ചു.
0 Comments