മീനച്ചിൽ താലൂക്കിൽ ഉയർന്നു വന്ന നിർഭയനായ എഴുത്തുകാരനും വിമർശകനുമായിരുന്നു അന്തരിച്ച ഏ .എസ്.കുഴികുളമെന്ന് നോവലിസ്റ്റ് ജോർജ് പുളിങ്കാട് .കുടക്കച്ചിറ കൈരളി ഗ്രന്ഥ ശാലയുടെ ആഭിമുഘ്യത്തിൽ നടന്ന ഏ .എസ് .കുഴികുളം അനുസ്മരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .കവി ,കഥാകൃത്ത് ,നോവലിസ്റ്റ് ,അധ്യാപകൻ എന്നീ നിലകളിൽ അദ്ദേഹം നൽകിയ സേവനങ്ങൾ വിലപ്പെട്ടതാണ് .ഗ്രന്ഥശാല പ്രസിഡന്റ് അബ്രഹാം ഐ രാറ്റി പ്പടവിൽ അധ്യക്ഷത വഹിച്ചു .ജോസ്‌കുട്ടി ഇളയാനിത്തോട്ടം ,തോമസ് വാക്ക പ്പറമ്പിൽ ,കെ .ആർ .രഘു ,അഗസ്റ്റിൻ കരിശ്ശേരിൽ,ജോയി വെള്ളാമ്പയിൽ ,ലിസി ഫിലിപ്പ് ,ഗംഗാധരൻ നായർ , തുടങ്ങിയവർ പ്രസംഗിച്ചു .
0 Comments