നിർത്തിയ ബസ് തിരികെ തരൂ ... യാത്രാക്ലേശം പരിഹരിക്കണമെന്ന ആവശ്യവുമായി മൂന്നിലവ് അഞ്ചു കുടിയാർ നിവാസികൾ ഒപ്പ് ശേഖരണം നടത്തി.



നിർത്തിയ ബസ് തിരികെ തരൂ ... യാത്രാക്ലേശം പരിഹരിക്കണമെന്ന ആവശ്യവുമായി മൂന്നിലവ് അഞ്ചു കുടിയാർ നിവാസികൾ ഒപ്പ് ശേഖരണം നടത്തി.

             മൂന്നിലവ് അഞ്ചു കുടിയാർ മലയോര മേഖലയിലുള്ള ഗ്രാമ നിവാസികൾ അതീവ യാത്രാദുരിതത്തിൽ. ഇവിടെയുള്ള ആളുകൾ അധികവും തൊഴിലുറപ്പ് മേഖലയിലും ദിവസക്കൂലിക്കും  പണിയെടുക്കുന്നവരാണ്. 125 ഓളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ മേഖലയിൽ അധികവും പട്ടികവർഗ്ഗ വിഭാഗക്കാരാണ്.


 പണി സ്ഥലത്തുനിന്ന് തിരികെ പോകുന്നതിന് പണിക്കൂലിയേക്കാൾ കൂടുതൽ തുക ഓട്ടോയ്ക്കും ജീപ്പിനുമായി നൽകേണ്ട ദുരിത സാഹചര്യത്തിലാണ് അഞ്ചു കുട്ടിയാർ നിവാസികൾ. ഇതോടെ യാത്രാക്ലേശം  പരിഹരിക്കുന്നതിനായി കെഎസ്ആർടിസി ബസ് സർവീസുകൾ ആരംഭിക്കണമെന്ന് ആവശ്യം ശക്തമായി.
ഇതിൻ്റെ  ഭാഗമായി കെഎസ്ആർടിസി അധികാരികൾക്ക് പൗരസമിതിയും ഗ്രാമസഭയും നിവേദനം സമർപ്പിച്ചു കഴിഞ്ഞു.
ബസ് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒപ്പ് സമാഹരണവും നടന്നു.
2023 ഡിസംബർ  വരെ ഇവർക്ക് ഏക  ആശ്വാസമായിരുന്ന രാവിലെയും  വൈകുന്നേരവുമായി ഒരു നേരം ഓടിക്കൊണ്ടിരുന്ന  കെഎസ്ആർടിസി ബസ് സർവീസ് ശബരിമല സീസണിൽ ഓടാൻ പോയതിനുശേഷം തിരികെ വന്നിട്ടില്ല.


ഒരു വർഷമായി ഈ നാട്ടിലെ ഏക കെഎസ്ആർടിസി ബസ് നിർത്തലാക്കിയിരിക്കുന്നതാണ് യാത്രാക്ലേശം അതീവ ദുരിതത്തിൽ ആകാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
രാവിലെയും വൈകുന്നേരവും ഈ ബസ്സുകളിൽ നിറയെ ആളുകൾ യാത്ര ചെയ്യുന്ന പതിവുണ്ടായിരുന്നു. എന്നിട്ടും നാട്ടിലേക്ക് ഉണ്ടായിരുന്ന ഏക ബസ് ട്രിപ്പ് മുടക്കിയതിൽ നാട്ടുകാർക്ക് അമർഷമുണ്ട്.


കൂടാതെ ഈ ഭാഗത്തേക്കുള്ള തകർന്നുകൊണ്ടിരിക്കുന്ന അവസ്ഥയിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണിയും അടിയന്തരമായി നടത്തേണ്ടതുണ്ട് എന്ന് ആവശ്യപ്പെട്ടു.
ഈ മലയോര  ഗ്രാമത്തിൽ നിന്നും വിവിധ സ്കൂളുകളിലേക്ക് പഠനത്തിനും കോളജിലേക്ക് ഉപരിപഠനത്തിനുമായി പോകുന്ന നിരവധി  വിദ്യാർത്ഥികൾക്ക് കൂടി ഈ ബസ് സർവീസ് മുടങ്ങിയത് ഏറെ യാത്ര ദുരിതമാണ് സമ്മാനിക്കുന്നത്.


പഞ്ചായത്ത് തലത്തിലും ചില നാളുകൾക്കു മുമ്പ് കെഎസ്ആർടിസി ബസ് അനുവദിക്കണം എന്നുള്ള നിവേദനം സർക്കാർ തലങ്ങളിൽ സമർപ്പിച്ചിട്ടും അതുവരെ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് പരിപൂർണ്ണമായി നിർത്തലാക്കിയതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.
ഈ അവസ്ഥ അനിശ്ചിതമായി തുടരുകയാണെങ്കിൽ അതിശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ഗ്രാമവാസികൾ ആവശ്യപ്പെട്ടു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments