എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ വനിതാ സംഘത്തിൻ്റെ നേതൃത്വത്തിൽ ശാക്തേയം സമ്മേളനങ്ങൾ വരുന്നു... തദ്ദേശസ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പിനു മുന്നോടിയായി വനിതകളെ ശക്തമാക്കാൻ ലക്ഷ്യം



എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ വനിതാ സംഘത്തിൻ്റെ നേതൃത്വത്തിൽ ശാക്തേയം സമ്മേളനങ്ങൾ വരുന്നു... തദ്ദേശസ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പിനു മുന്നോടിയായി വനിതകളെ ശക്തമാക്കാൻ ലക്ഷ്യം 

നടക്കുന്ന ശാക്തേയം - സ്ത്രീശക്തി, ശ്രീശക്തി വനിതാ സംഗമത്തിൻ്റെ ഭാഗമായി നടക്കുന്ന പടിഞ്ഞാറൻ മേഖലാ സമ്മേളനത്തിൻ്റെ മുന്നൊരുക്കമായി കുമ്മണ്ണൂർ ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന മേഖലാ ശാഖാ നേതൃ സംഗമം യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ ഉത്ഘാടനം ചെ യ്തു സംഘം യൂണിയൻ ചെയർപേഴ്സൺ മിനർവ്വാമോഹൻ അദ്ധ്യക്ഷയായി. വനിതാ സംഘം കൺവീനർ സംഗീതാ അരുൺ സ്വാഗതവും വൈസ് ചെയർപേഴ്സൺ രാജി ജിജിരാജ് നന്ദിയും പറഞ്ഞു. 


പടിഞ്ഞാറൻ മേഖലാ സമ്മേളനം ഫെബ്രുവരി 16 ന് കടപ്പൂർ പപ്പമ്മ നഗറിൽ ( എസ് എൻ ഓഡിറ്റോറിയു കടപ്പൂർ) നടക്കും. നൂറു കണക്കിനു  വനിതകൾ ആണ് ഈ സംഗമത്തിൽ പങ്കെടുക്കുക.

സംഘടനക്ക് ലഭിക്കേണ്ടതായ അധികാര - അവകൾങ്ങൾ സംരക്ഷിക്കുകയും ജനസംഖ്യാനുപാതികമായി അർഹതപ്പെട്ടവ നേടിയെടുക്കുകയും ചെയ്യുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് വനിതാസംഘം ഇത്തരത്തിൽ ഒരു സംഗമം നടത്തുന്നത്. ഇത് മറ്റാരുടെയും അവകാശങ്ങൾ കവർന്നെടുക്കുന്നതിന് അല്ല. താങ്ങളുടെ സമുദായത്തിന് അർഹതപ്പെട്ടത് ലഭിക്കാതെ വരുന്നു എന്നതാണ് ഇത്തരത്തിൽ ചിന്തിക്കുവാൻ ഇടയായത്. 


ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ സംഘടിച്ചു ശക്തരാകുവാൻ പറഞ്ഞത് മറ്റ് സഹോദര സമുദായ അംഗങ്ങൾ പ്രാവർത്തിമാക്കിയപ്പോൾ നമ്മളിൽ പലരും പരസ്പരം കലഹിച്ചും പഴിചാരിയും നിന്നു. സംഘടിതരായി നിൽക്കാതിരുന്നതു കൊണ്ട് തന്നെ ഈഴവജനതയെ എല്ലാ മേഖലയിൽ നിന്നും മാറ്റി നിർത്തപ്പെട്ടു. ഇനി ഇത് ഉണ്ടാകുവാനും അനുവതിക്കുവാനും കഴിയുകയില്ല എന്നും യോഗം ഉത്ഘാടനം ചെയ്തു കൊണ്ട് സുരേഷ് ഇട്ടിക്കുന്നേൽ പറഞ്ഞു. ഇത്തരത്തിലുള്ള പടിഞ്ഞാറൻ, കിഴക്കൻ, വടക്കൻ, തെക്കൻ മേഖലാ സമ്മേളനങ്ങൾക്ക് ശേഷം പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച്   ഏപ്രിൽ 26 ന് യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി ഉത്ഘാടനം ചെയ്യുന്ന മഹാസമ്മേളനം വനിതാസംഘത്തിൻ്റെ നേതൃത്വത്തിൽ നടക്കുമെന്നും സുരേഷ് ഇട്ടിക്കുന്നേ
ൽ പറഞ്ഞു.


.യൂണിയൻ വൈസ് ചെയർമാൻ സജീവ് വയലാ, യൂണിയൻ കമ്മിറ്റി  അംഗങ്ങളായ രാമപുരം സി.റ്റി.രാജൻ, അനീഷ് പുല്ലുവേലിൽ, സാബു പിഴക്, സുധീഷ് ചെമ്പൻകുളം എന്നിവർ പ്രസംഗിച്ചു. വനിതാ സംഘം ഭാരവാഹികളായ വനാജാ ശശി, സിന്ധു സാബു, സുജാതാ ഷാജി, മിനി വിജയൻ , സുധാ തങ്കപ്പൻ, ഹേമാ രാജു, ആശാ വള്ളിച്ചിറ കൂടാതെ മേഖലയിലെ കടപ്പൂർ, വയലാ, കുമ്മണ്ണൂർ, കിടങ്ങൂർ, പിറയാർ, ചെമ്പിളാവ്, മാറിടം, തെക്കുംമുറി, കടപ്ളാമറ്റം, ആണ്ടൂർ, കൊഴുവംകുളം, മേവിട എന്നീ ശാഖ യോഗം പ്രതിനിധികളും നിർദ്ദേശങ്ങൾ അറിയിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments