മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി നടന്നു കുരുമുളക് മോഷ്ടിച്ച മൂന്നംഗ യുവസംഘം അറസ്റ്റില്‍.



മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി നടന്നു കുരുമുളക് മോഷ്ടിച്ച മൂന്നംഗ യുവസംഘം അറസ്റ്റില്‍. വെള്ളത്തൂവല്‍ കുത്തുപാറ ഈട്ടിക്കല്‍ സംഗീത് സാബു (23), കുത്തുപാറ തുരുത്തിയില്‍ ജോയല്‍ ജോയ് (18), പെരുമ്പാവൂര്‍ സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു ബാലനുമാണ് വെള്ളത്തൂവല്‍ പോലീസിന്റെ പിടിയിലായത്. പാറത്തോട് പുല്ലുകണ്ടം സ്വദേശിയായ ബേബിയുടെ വീട്ടില്‍ ഉണക്കാന്‍ ഇട്ടിരുന്ന 11 കിലോഗ്രാം വരുന്ന കുരുമുളകാണ് മോഷണം പോയത്. 


ഇന്നലെ രാവിലെ മുളക് ഉണങ്ങാന്‍ ഇട്ടശേഷം വിവാഹത്തിന് പോയി മടങ്ങി വരുമ്പോള്‍ കുരുമുളക് മോഷണം പോയതായി ശ്രദ്ധയില്‍പ്പെട്ടു.  ഇതിനിടെ മോഷ്ടിച്ചു എന്ന് സംശയം യുവാക്കള്‍ വീണ്ടും കറങ്ങി നടന്ന് മറ്റൊരു വീട്ടില്‍ മോഷണ ശ്രമം നടക്കുന്നതിനിടെ നാട്ടുകാര്‍ തടഞ്ഞു വയ്ക്കുകയായിരുന്നു. തുടര്‍ന്ന് വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. ദീപക്കിന്റെ നേതൃത്വത്തില്‍ ഇവരെ പിടികൂടുകയായിരുന്നു. 


രണ്ടു ബൈക്കുകളില്‍ ആയാണ് മോഷണസംഘം കറങ്ങി നടന്നത്. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ ബൈക്ക് മോഷണം അടക്കം വിവിധ കേസുകളില്‍ പ്രതിയായിരുന്നുവെന്നും പോലീസ് പറഞ്ഞു. 


മറ്റൊരു വീടിന്റെ ടെറസില്‍ ഉണങ്ങാന്‍ ഇട്ടിരുന്ന കുരുമുളകും കാണാതായിട്ടുണ്ട്. ഈ മേഖലയില്‍ മോഷണം പതിവായിരുന്നു വെന്നും പരാതി ലഭിച്ചിട്ടുണ്ട്. തെളിവെടുപ്പിന് ശേഷം തിങ്കളാഴ്ച പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കും. മോഷ്ടിച്ച ബൈക്കുകളെ സംബന്ധിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments