കുട്ടിക്കാനം മരിയൻ കോളേജിലെ മാധ്യമ പഠന വിഭാഗത്തിന്റെ നേത്യത്വത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും മാധ്യമങ്ങളും: സാധ്യതകളും ധാർമ്മിക വെല്ലുവിളികളും എന്ന വിഷയത്തിൽ അന്താരാഷ്‌ട്ര സെമിനാർ ഫെബ്രുവരി 17-ാം തിയതി നടത്തുന്നു. ചിക്കാഗോ യൂണിവേഴ്‌സിറ്റി പ്രൊഫ.ഡോ.എതിരൻ കതിരവൻ ഉൽഘാടനം നിർവഹിക്കുന്ന സെമിനാറിൽ ഡോക്ടർ ശശി തരൂർ ആശംസകൾ അറിയിക്കും.
ലിങ്കൻ യൂണിവേഴ്സിറ്റി കോളേജ് മലേഷ്യയിലെ പ്രൊഫ. ഡോക്ടർ മനുവേൽ സെൽവരാജ് ബെക്സി, കേരള യൂണിവേഴ്സിറ്റി പ്രൊഫസർ ഡോക്ടർ അച്യുത് ശങ്കർ ശങ്കർ എസ് നായർ,ലോയിഡ്‌സ് ബാങ്ക് യു.കെ-യിലെ കസ്റ്റമർ സപ്പോർട്ട് അഡ്വൈസർ ശ്രീ. സന്തോഷ് എം.കെ, മാതൃഭൂമി ഓൺലൈൻ സെക്ഷൻ കൺസൾടെന്റ് സുനിൽ പ്രഭാകർ എന്നിവർ ആണ് സെമിനാറിലെ
വിശിഷ്ട്ട അതിഥികൾ.
മരിയൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. അജിമോൻ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
മറ്റു പ്രഭാഷകരിൽ ഫാ. ജോസഫ് പൊങ്ങത്തനം, പ്രൊഫ. സുനിൽ ജോബ്, മീഡിയ വിഭാഗം ഡയറക്ടർ പ്രൊഫ. എം. വിജയകുമാർ,
ഫാ. സോബി തോമസ് കനാലിൽ, അസിസ്റ്റന്റ് പ്രൊഫ. എ.ആർ.
ഗിൽബർട്ട്, അസിസ്റ്റന്റ് പ്രൊഫ. ആൻസൺ തോമസ്,അസിസ്റ്റന്റ് പ്രൊഫ. കാർമൽ മരിയ എന്നിവരും ഉൾപ്പെടുന്നു
മാധ്യമ മേഖലയിൽ നിർമിത ബുദ്ധിയുടെ വ്യാപക ഉപയോഗം
ഒരുക്കുന്ന സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനുള്ള വേദിയൊരുക്കുകയാണ് ഈ സെമിനാറിന്റെ ലക്ഷ്യം എന്ന് സെമിനാർ കൺവീനർ അസിസ്റ്റന്റ് പ്രൊഫസർ എ.ആ ർ ഗിൽബർട്ട് അഭിപ്രായപെട്ടു.
0 Comments