മഞ്ഞപ്പിത്തം കരുതലുമായി കരൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ്. പ്രതിരോധ മരുന്ന് വിതരണവും ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു.
ചക്കാമ്പുഴയിലും പരിസരപ്രദേശങ്ങളിലും മഞ്ഞപ്പിത്തം വ്യാപകമായതോടെ കരൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ കരൂർ ഗ്രാമപഞ്ചായത്തിന്റെയും ചക്കാമ്പുഴ ലോരേത്തുമാത പള്ളിയുടെയും കരൂർ ഗ്രാമപഞ്ചായത്ത് ഹോമിയോ വിഭാഗത്തിൻ്റെയും നേതൃത്വത്തിൽ പ്രതിരോധ മരുന്ന് വിതരണം സംഘടിപ്പിച്ചു.
പ്രതിരോധ മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം കരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാജു വെട്ടത്തേട്ട് നിർവഹിച്ചു. ചടങ്ങിൽ വലവൂർ ഈസ്റ്റ് വാർഡ് മെബർ വത്സമ്മ തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടവക വികാരി റവ ഫാ ജോസഫ് വെട്ടത്തേൽ, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ റിൻസി കുര്യാക്കോസ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സീന ജോൺ,
അഖില അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
മഞ്ഞപ്പിത്ത വ്യാപനം തടയുന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്കായി ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ റിൻസി കുര്യാക്കോസിൻ്റെ നേതൃത്വത്തിൽ ബോധവൽകരണ ക്ലാസ്സും സംഘടിപ്പിച്ചു.
0 Comments