ആര്‍വി റോഡ് റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികവും കുടുംബ സംഗമവും നടത്തി




പാലാ ആര്‍വി റോഡ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ഷികവും കുടും ബസംഗമവും ഉദ്ഘാടനം മാണി സി കാപ്പന്‍ എം എല്‍ എ നിര്‍വഹിച്ചു. 
 

പ്രസിഡന്റ് ജോസ് വേരനാനി അദ്ധ്യക്ഷത വഹിച്ചു. പാലാ ഡിവൈ എസ് പി കെ സദന്‍ മുഖ്യപ്രഭാക്ഷണം നടത്തി. ജനമൈത്രി സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബി നായര്‍, അഡ്വ. സുമന്‍ സുന്ദര്‍ രാജ് തുടങ്ങിയവര്‍ ക്ലാസുകള്‍ എടുത്തു. 
 
 
കൗണ്‍സിലര്‍ സതി ശശികുമാര്‍, രക്ഷാധികാരി ബേബി, അഡ്വ എ എസ് തോമസ്, പ്രിന്‍സ് പരുവനാനി, ജോബ് അഞ്ചേരി ,കെ എന്‍ ഗോപാലകൃഷ്ണന്‍, ശുഭ സുന്ദര്‍രാജ് , റെനി റോജി പുല്ലാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് ജോസ് വേരനാനി, സെക്രട്ടറി ജോഷി കല്ലുകാലായില്‍, വൈസ് പ്രസിഡന്റുമാരായി കെ എന്‍ ഗോപാലകൃഷ്ണന്‍, ശുഭ സുന്ദര്‍ രാജ് ,ജോയിന്റ് സെക്രട്ടറിമാര്‍ പ്രിന്‍സ് ജെ പരുവനാനി, ബേബി മോള്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി സിബിച്ചന്‍ പുത്തന്‍പുരയില്‍, ട്രഷറര്‍ റെനി റോജി പുല്ലാട്ട് തുടങ്ങിയവരടങ്ങുന്ന 18 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. 
 
 
ജോബ് അഞ്ചേരില്‍ വരണാധികാരിയായിരുന്നു. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെ സമ്മേളനം ആദരിച്ചു. പുന്നപ്ര മധു നയിച്ച നര്‍മഗാന സല്ലാപം എന്ന ഹാസ്യപരിപാടിയും സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments