പരാതികള്‍ പരിഹരിക്കുകയാണ് ലക്ഷ്യമെന്ന കാര്യം ഉദ്യോഗസ്ഥര്‍ മറക്കരുതെന്ന് മന്ത്രി വി.എന്‍ വാസവന്‍. കരുതലും കൈത്താങ്ങും തൊടുപുഴ താലൂക്ക്തല അദാലത്തില്‍ കുമ്മംകല്ല് ബിടിഎം എല്‍പി സ്‌കൂളിന് പുതിയ കെട്ടിടത്തിന് ബില്‍ഡിംഗ് പെര്‍മിറ്റ് അനുവദിക്കുന്നില്ലെന്ന പരാതി പരിഗണിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
ശോച്യാവസ്ഥയിലായ സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ബില്‍ഡിംഗ് പെര്‍മിറ്റ് അനുവദിക്കാതെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നായിരുന്നു മാനേജ്‌മെന്റിന്റെ ആരോപണം. രേഖകള്‍ പരിശോധിച്ച മന്ത്രി പരാതി പരിശോധിച്ച് നിയമവിധേയമായി തുടര്‍ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മുന്‍പ് സ്‌കൂളിന് ഫിറ്റ്‌നസ് നല്‍കാത്തതിന്റ പേരില്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ക്കെതിരെ മാനേജ്‌മെന്റ് വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കാതെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നാണ് മാനേജ്‌മെന്റ് മന്ത്രിയെ അറിയച്ചത്. 1979 ല്‍ ആരംഭിച്ച ബിടിഎം എല്‍പി സ്‌കൂളില്‍ നിലവില്‍ 140 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
0 Comments