എലിവാലിയിൽ കത്തി നശിച്ചത് ഒരു ഏക്കർ സ്ഥലം കൃഷി സ്ഥലം ...... കുടിവെള്ള വിതരണവും നിലച്ചു




എലിവാലിയിൽ കത്തി നശിച്ചത് ഒരു ഏക്കർ സ്ഥലം കൃഷി സ്ഥലം ...... കുടിവെള്ള വിതരണവും നിലച്ചു

എലിവാലി കുരിശു പള്ളിക്കു സമീപം കത്തി നശിച്ചത്  ഒരേക്കർ സ്ഥലം ...... ഇവിടെ തീപിടിത്തമുണ്ടായ സംഭവം വീഡിയോ ദൃശ്യങ്ങൾ സഹിതം  "യെസ് വാർത്ത" നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു 


 കൊല്ലപ്പള്ളി - മേലുകാവ് റോഡ് സൈഡിലുള്ള പാമ്പക്കൽ പുരയിടത്തിലാണ് ഇന്ന് ഉച്ചക്ക് ഒന്നിന് തീപിടിച്ചത്. കുറുമണ്ണിൽ നിന്ന് എത്തിയ 15 അംഗ സംഘവും ഓടിക്കൂടിയ നാട്ടുകാരും  പാലാ ഫയർ ഫോഴ്സും ചേർന്നാണ് പൂർണമായും തീയണച്ചത്. 

തൊട്ടടുത്ത വാഴത്തോട്ടത്തിലേക്കും റബർ തോട്ടത്തിലേക്കും തീ പടരാതെ നാട്ടുകാർ ശ്രദ്ധിച്ചു. വേലിക്കകത്ത് കുടിവെള്ള പദ്ധതി പൈപ്പ്ലൈനും അഗ്നിക്കിരയായി. ഇതു മൂലം കുടിവെള്ള വിതരണവും തടസപ്പെട്ടു. വിവരമറിഞ്ഞ്
മേലുകാവ് പോലീസും സ്ഥലത്തെത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.ജി. സോമൻ, സിപിഎം ലോക്കൽ കമ്മിറ്റിയംഗം ജോർജ് കണങ്കൊമ്പിൽ, ജോസുകുട്ടി എലിവാലി തുടങ്ങിയവർ സ്ഥലത്തെത്തി തീയണക്കാൻ നേതൃത്വം നല്കി.















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments