കിടങ്ങൂര്‍ പഞ്ചായത്തിലെ കോയിത്തുരുത്തില്‍പ്പടി - കുന്നുംപുറം റോഡ് ദുരിതമകലുന്നു
അമ്പതുവര്‍ഷത്തിലേറെ പഴക്കമുള്ളതും വാഹനഗതാഗതത്തിന് യാതൊരു നിവൃത്തിയുമില്ലാതിരുന്ന കിടങ്ങൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ കോയിത്തുരുത്തില്‍പ്പടടി-കുന്നുംപുറം റോഡിന്റെ ദുരിതമകലുന്നു. നാട്ടുകാരുടെ പതിറ്റാണ്ടുകളായിട്ടുള്ള ആവശ്യമാണ് ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നടത്തുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലൂടെ നാട്ടുകാരുടെ പതിറ്റാണ്ടുകളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത്. അമ്പതുവര്‍ഷം മുമ്പ് റോഡ് നിര്‍മ്മിക്കുകയും റോഡിന്റെ ടാറിംഗ് നടത്തുകയും ചെയ്തിരുന്നെങ്കില്‍ പോലും റോഡിന്റെ വീതി കുറവുകൊണ്ടും വളവുകള്‍കൊണ്ടും കയറ്റങ്ങള്‍കൊണ്ടും വാഹനങ്ങള്‍ യഥേഷ്ടം ഈ റോഡിലൂടെ സഞ്ചരിക്കുക അസാധ്യമായിരുന്നു.
പലരും വാഹനങ്ങള്‍ മെയിന്‍ റോഡില്‍ ഇട്ടതിനുശേഷം ഈ റോഡിലൂടെ നടന്നുപോവുകയാണ് ചെയ്തുകൊണ്ടിരുന്നത്. ഈ പ്രദേശത്തെ വീടുകളില്‍ മരണങ്ങള്‍ നടക്കുമ്പോള്‍ വാഹനങ്ങളില്‍ എത്തിപ്പെടാന്‍ സാധിക്കാത്തതിനാല്‍ മൃതദേഹം പള്ളിയുടെ ഓഡിറ്റോറിയത്തിലും മറ്റും പൊതുദര്‍ശനത്തിനുവയ്‌ക്കേണ്ട സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. ഈ വിഷയങ്ങള്‍ക്ക് ശ്വാശതപരിഹാരം ഉണ്ടാക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് റോഡിന് വീതിയെടുക്കുകയും വീതിയെടുത്ത സ്ഥലങ്ങളില്‍ സംരക്ഷണഭിത്തികള്‍ തീര്‍ക്കുകയും റോഡ് ഒന്നരമീറ്റര്‍ മണ്ണിട്ട് ഉയര്‍ത്തി കയറ്റം കുറച്ച് റോഡ് ഗതാഗതയോഗ്യമാക്കുന്നതിനാണ് ഈ തുക അനുവദിച്ചിരുന്നത്.
കിടങ്ങൂര്‍ സെന്റ് ജോസഫ്‌സ് കോണ്‍വെന്റിന്റെയും അമ്പതില്‍പരം കുടുംബങ്ങളുടെയും ഏക ആശ്രയമാണ് ഈ റോഡ്. പുനര്‍നിര്‍മ്മിക്കുന്ന റോഡിന്റെ നിര്‍മ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. ഡോ. മേഴ്‌സി ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ജി. സുരേഷ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ കുഞ്ഞുമോള്‍ ടോമി, സെന്റ് ജോസഫ് കോണ്‍വെന്റ് മദര്‍ സുപ്പിരീയര്‍ സിസ്റ്റര്‍ ലളിത, സണ്ണി മറ്റത്തില്‍, ക്രിസ്റ്റോ തോമസ് കോയ്ത്തുരുത്തിയില്‍, സിറിയക് കോയ്ത്തുരുത്തിയില്‍, ബേബി വളയം തോട്ടത്തില്‍, ജോണി അടയാനൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments