ജി.സി.ഐ.സംസ്ഥാന കലോത്സവത്തിൽ പാലായ്ക്ക് മികച്ച നേട്ടം .... ജിന്റോ സ്റ്റീഫൻ കലാപ്രതിഭ




ജി.സി.ഐ.സംസ്ഥാന കലോത്സവത്തിൽ പാലായ്ക്ക് മികച്ച നേട്ടം .... ജിന്റോ സ്റ്റീഫൻ കലാപ്രതിഭ

തൃശ്ശൂർ കൊരട്ടിയിൽ നടന്ന ഗവ.കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ 17-ാമത് സംസ്ഥാനകലോത്സവത്തിൽ പാലാ ജി.സി.ഐ.യിലെ ജിന്റോ സ്റ്റീഫൻ കലാപ്രതിഭയായി. 


പാലാ ജി.സി.ഐ.യ്ക്ക് 68 പോയിന്റുണ്ട്. കാർട്ടൂൺ, പെൻസിൽ ഡ്രോയിങ് എന്നിവയിലെ ഒന്നാംസ്ഥാനമാണ് ജിന്റോ സ്റ്റീഫന് കലാപ്രതിഭ പട്ടം ഉറപ്പിച്ചത്. കൂടാതെ അബി ജോൺ(ലളിതഗാനം ആൺ.), അമ്മു ബിജിത്(കഥാരചന), ആർദ്ര സിബി(ലളിതഗാനം പെൺ.), എസ്.എൽ.ദേവലക്ഷ്മി(ഇംഗ്ലീഷ് ഉപന്യാസം), ജോസ്‌ന ജോസഫ്(മലയാളം ഉപന്യാസം), എസ്.സൂര്യ(പദ്യംചൊല്ലൽ), ജെ.ശ്രീലക്ഷ്മി(കവിതാരചന) എന്നിവരാണ് സമ്മാനം നേടിയത്. തിരുവാതിര, സംഘഗാനം എന്നിവയിലും വിജയികളായി.














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments