അങ്കണവാടി ജീവനക്കാർകേന്ദ്ര മന്ത്രി ജോർജ് കുര്യന് നിവേദനം നൽകി


അങ്കണവാടി ജീവനക്കാർകേന്ദ്ര മന്ത്രി  ജോർജ് കുര്യന് 
നിവേദനം നൽകി
അങ്കണവാടി ജീവനക്കാരുടെ വേതന  വർധന അടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അങ്കണവാടി സ്റ്റാഫ് അസോസിയേഷൻസംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേഷ് ബാബുവിന്റെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യന്  നിവേദനം നൽകി. 


അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം 26000 രൂപയാക്കുക, സി.ബി. ഇ. തുകയും പോഷൻ അഭിയാൻ ഇൻസെന്റീവും അതാതു മാസം നൽകുക, അങ്കണവാടിയിലെ ദൈനം ദിന ജോലികൾ രേഖപ്പെടുത്തുന്നതിന് ഗുണമേന്മയുള്ള ഫോണുകൾ നൽകുക, ഗ്രാറ്റ്വുവിറ്റി നൽകണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുക,


 കേന്ദ്ര സർക്കാർ തലത്തിൽ പെൻഷൻ പദ്ധതി ആവിഷ്കരിക്കുക, വിരമിക്കൽ പ്രായം 65 വയസ്സായി നിജപ്പെടുത്തുക, ഇ.പി.എഫ്., ഇ.എസ്.ഐ. പദ്ധതികളിൽ ഉൾപ്പെടുത്തുക, ഫോണുകൾക്ക് പകരം ലാപ് ടോപ്പ് അനുവദിക്കുക, സർക്കാർ ജീവനക്കാരായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ
 ഉന്നയിച്ചത്. 


വർക്കിംഗ് പ്രസിഡന്റ്  ഷാലി തോമസ്, ഭാരവാഹികളായ
പ്രീയാ വിജയൻ, ആൻസി ജോസഫ് എന്നിവരും പങ്കെടുത്തു. ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി മറുപടി പറഞ്ഞു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments