"കരുതൽ" എന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി


 നവാഗത സംവിധായകൻ  ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി എഴുതി സംവിധാനം നിർവഹിക്കുന്ന " "കരുതൽ" എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് ഉഴവൂർ, പുതുവേലി, കിടങ്ങൂർ ലിറ്റിൽ ലൂർദ്‌സ് മിഷൻ ഹോസ്പിറ്റൽ, കല്ലറ, ഏറ്റുമാനൂർ, പെരുമ്പാവൂർ തുടങ്ങിയ ലൊക്കേഷനുകളിൽ പൂർത്തിയായി. 


പ്രശസ്ത ഛായാഗ്രാഹകൻ സാബു ജെയിംസ് തിരക്കഥ, സംഭാഷണം എഴുതി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. പ്രശസ്ത താരങ്ങളായ പ്രശാന്ത് മുരളി, സുനിൽ സുഗദ, കോട്ടയം രമേശ്, സിബി തോമസ്, RJ സുരാജ്, ഐശ്വര്യ നന്ദൻ തുടങ്ങിയവരാണ് പ്രധാന റോളുകളിൽ എത്തുന്നത്. 
22 ദിവസങ്ങൾ കൊണ്ട് ഷൂട്ടിംഗ് പൂർത്തീകരിച്ച ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ എറണാകുളത്ത് ആരംഭിച്ചു. മെയ് മാസത്തിൽ ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നതായിരിക്കും.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments