സമസ്തമേഖലയിലും സമ്പൂർണ്ണ പരാജയമായ സർക്കാരിന്റെ ബഡ്ജറ്റ് ശുദ്ധതട്ടിപ്പാണെന്ന് മാണി സി . കാപ്പൻ എം.എൽ.എ..



സമസ്തമേഖലയിലും സമ്പൂർണ്ണ പരാജയമായ സർക്കാരിന്റെ ബഡ്ജറ്റ് ശുദ്ധതട്ടിപ്പാണെന്ന് മാണി സി . കാപ്പൻ എം.എൽ.എ.. പാലാ നിയോജക മണ്ഡലത്തോടുള്ള അവഗണന തുടരുകയാണ്. ഭരണത്തിൽ പങ്കാളിത്തമുള്ളവർ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുകയാണ്. -

മുൻബഡ്ജറ്റുകളിലെ പ്രഖ്യാപനങ്ങളൊന്നും നടപ്പായില്ല.. ഈ ബഡ്ജറ്റിൽ ജനറൽ ആശുപത്രി - ബൈപ്പാസ് ലിങ്ക് റോഡിന് 540 മീറ്റർ ദൂരം ഭൂമി ഏറ്റെടുത്ത് പണിയുന്നതിന് 2 കോടിയും ജനറൽ ആശുപത്രി കെട്ടിടം നവീകരിക്കുന്നതിനും സംരക്ഷണ ഭിത്തിയും ചുറ്റുമതിലും നിർമ്മിക്കുന്നതിനും ഡിജിറ്റൽ എക്സ്റേ മെഷിൻ വാങ്ങുന്നതിനുമായി 1.50 കോടിയും അനുവദിച്ചിട്ടുണ്ട്. ഗതാഗതവകുപ്പിൽ പാലാ കെ.എസ്.ആർ.ടി സി ഡിപ്പോ നവീകരണത്തിനും പാർക്കിംഗ് സൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി 4 കോടി അനുവദിച്ചു.


 മുത്തോലിയിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട് ഓഫ് ഹോട്ടൽ മാനേജുമെന്റ് കേറ്ററിംഗ് കോളേജിന് 3 കോടി ബഡ്ജറ്റിലുണ്ട്. ട്രിപ്പിൾ ഐറ്റി യോട് അനുബന്ധിച്ച് ഇൻഫോ സിറ്റിക്കായി 5 കോടിയും െപ്രാഫഷണൽ എംപ്ലോയ്മെന്റ് ആ ആന്റ് സ്കിൽ ഡെവലപ്പ്മെന്റിന് 3 കോടിയും ബഡ്ജറ്റ് പ്രഖ്യാപനമുണ്ട്. പ്ളാശനാൽ ഗവൺമെന്റ് സ്കൂൾ കെട്ടിടത്തിന്റെ മുൻവശം റൂഫിംഗിനായി 35 ലക്ഷം അനുവദിച്ചിട്ടുണ്ട്. ഈ സർക്കാരിന്റെ മുൻ ബഡ്ജറ്റുകളിലെ പ്പോലെ തന്നെ കെ .എം മാണി ഫൗണ്ടേഷന് ഈ വർഷവും 5 കോടി അനുവദിച്ച് കെ.എം മാണിയെ അപമാനിക്കുകയാണ്.  23 കോടി 85 ലക്ഷം രൂപയാണ് ഈ ബഡ്ജറ്റിൽ ആകെ പ്രഖ്യാപിച്ചിട്ടുള്ളത്.2020-21 ബഡ്ജറ്റിൽ 19 കോടി 80 ലക്ഷം  അനുവദിച്ച് ടെണ്ടർ നടപടികൾ ആരംഭിച്ച അരുണാപുരം റെഗുലേറ്റർ കം ബ്രിഡ്ജിന് കഴിഞ്ഞ വർഷവും ഈ വർഷവും 3 കോടി വീതം അനുവദിക്കുന്നു എന്ന പ്രഖ്യാപനം തട്ടിപ്പാണ് . 


മൂന്നു വർഷം മുമ്പ് പ്രകൃതിക്ഷോഭത്തിൽ തകർന്ന കടവുപുഴ പാലത്തിന് ഈ ബഡ്ജറ്റിലും ആവശ്യത്തിന് പണമില്ല. 2021-22 ബഡ്ജറ്റിൽ 5 കോടി അനുവദിച്ച കുരിശുങ്കൽ പാലം പണി നടന്നിട്ടില്ല.2022 - 23 ൽ മൂന്ന് കോടി അനുവദിച്ച എലിവാലി കാവുങ്കണ്ടം റോഡ് പണി  തുടങ്ങിയിട്ടില്ല.  കഴിഞ്ഞ ബഡ്ജറ്റിൽ 50 ലക്ഷം അനുവദിച്ച പാലാ ഗവൺമെന്റ് സ്കൂളിന്റെ റൂഫിംഗ് നടപ്പായില്ല. 10 കോടി മുടക്കിയ കളരിയാമാക്കൽ പാലത്തിന് അപ്രോച്ച് റോഡിന് നടപടിയില്ല. 2023 - 2024 ബഡ്ജറ്റിൽ ഒന്നര കോടി അനുവദിച്ച എലിക്കുളം പഞ്ചായത്ത് കൊമേഴ്‌സൈൽ ബിൽഡിംഗ് പണി തുടങ്ങിയില്ല. മുൻ വർഷങ്ങളിൽ ആറ് സർക്കാർ സ്കൂളുകൾക്കായി 9 കോടി 85 ലക്ഷം രൂപ അനുവദിച്ചെങ്കിലും നടപടിയില്ല. കുപ്രസിദ്ധി നേടിയ പാലായിലെ ലണ്ടൻ ബ്രിഡ്‌ജും ഇനിയും പൂർത്തീയാകാത്ത ബൈപ്പാസിലെ മരിയൻ ജംഗ്ഷനും നാടിനോടുള്ള അവഗണനയുടെ നേർസാക്ഷ്യമാണ്. നിരവധി ആളുകൾ മരണപ്പെട്ട പനയ്ക്കപ്പാലം, പിഴക് ജംഗ്ഷനുകൾ  അപകടരഹിതമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പരിഗണിക്കപ്പെട്ടില്ല. 



കൈയടി വാങ്ങാനായി പ്രഖ്യാപിക്കുന്ന പദ്ധതികളൊന്നും നടപ്പാകുന്നില്ലെന്നും ധൂർത്തടിച്ച് ഖജനാവ് കാലിയാക്കിയവർ ജനങ്ങളെ കൊള്ളയടിക്കാനുള്ള പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തുന്നതാണ് ഈ ബഡ്ജറ്റ് എന്നും എം.എൽ.എ കുറ്റപ്പെടുത്തി..  2020 നു ശേഷം പ്രഖ്യാപിച്ച ഏതെങ്കിലും പദ്ധതികൾ ആരംഭിക്കുകയോ പൂർത്തീയാക്കുകയോ ചെയ്യാതെ പാലായിലെ ജനങ്ങളെ സർക്കാരും ഭരണത്തിൽ പങ്കാളിത്തമുള്ളവരും വെല്ലുവിളിക്കുകയാണ്. അടുത്ത വർഷം നടക്കുന്ന നിയമസഭാ ഇലക്ഷനെ മുന്നിൽ കണ്ട് പാലായ്ക്ക് വാരിക്കോരി തന്നുവെന്നു വരുത്താനുള്ള പാഴ്ശ്രമമാണ് ബഡ്ജറ്റിലുള്ളത്. നേരത്തെ പ്രഖ്യാപിച്ചവ മുൻഗണനാ ക്രമത്തിൽ പൂർത്തികരിക്കുന്നതിനു പകരം വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുകയാണ്. ഭൂനികുതി ഇരട്ടിയാക്കിയതുൾപ്പെടെയുള്ള ജനദ്രോഹ നയങ്ങൾക്കും പാലായോടുള്ള അവഗണനക്കുമെതിരെ ജനരോഷം ഉയരുമെന്ന് മാണി സി. കാപ്പൻ പറഞ്ഞു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments