കെ.എസ്.എസ്.പി.എ പാലാ ട്രഷറിക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.



സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ പെന്‍ഷന്‍കാരെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്സ് അസോസിയേഷന്‍ പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ട്രഷറിയുടെ മുന്നില്‍ ധര്‍ണ നടത്തി.




നിയോജക മണ്ഡലം പ്രസിഡന്റ് ജോസഫ് അഗസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് പാലാ നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനി ധര്‍ണ ഉദ്ഘാടനം ചെയ്തു.


 
സണ്ണി മൈക്കിള്‍, റ്റി.വി ജയമോഹന്‍, ദേവസ്യ എ.ജെ, ജോര്‍ജ് കുളത്തൂര്‍, കെ.കെ സാലിക്കുട്ടി, സുജാത വി.ബി, ശ്രീകുമാര്‍ വി , പ്രേം ജോസഫ്, ജോണ്‍സണ്‍ കൊച്ചുപുര, പൊന്നമ്മ, ജോജി ജോണ്‍, ബേബി ജോസഫ്, ബാബു കെ.ഇ, മാര്‍ട്ടിന്‍, റ്റി.കെ ജോസ്, രാജന്‍ വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments