അമ്മ ഓടിച്ച സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു; പ്ലസ്ടു വിദ്യാർഥിനി മരിച്ചു



  സ്‌കൂട്ടര്‍ റോഡരികിലെ താഴ്ചയിലേക്കുമറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു. കൊടിയത്തൂര്‍ കാരാട്ട് മുജീബിന്റെ മകള്‍ ഫാത്തിമ ജിബിന്‍(18) ആണ് മരിച്ചത്. ചേന്ദമംഗലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. ഞായറാഴ്ച വൈകീട്ട് ഏഴരയോടെ മുക്കം ഹൈസ്‌കൂള്‍ റോഡിലായിരുന്നു അപകടം. 


 കുറ്റിപ്പാലയില്‍നിന്ന് അഗസ്ത്യന്‍മുഴിയിലേക്ക് വരുന്നതിനിടെ മാതാവ് നെജിനാബി ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ഇറക്കത്തില്‍ നിയന്ത്രണംവിടുകയും വൈദ്യുതത്തൂണിലിടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നു. 


നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മുക്കം അഗ്‌നിരക്ഷാസേനയെത്തി ഇരുവരെയും മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഫാത്തിമ ജിബിന്റെ ജീവന്‍ രക്ഷിക്കാനായില്ല. 


ഈ വാഹനത്തിന്റെ തൊട്ടുമുന്നിലായി പിതാവ് മറ്റൊരു ബൈക്കിലുണ്ടായിരുന്നു. ഫാത്തിമ ജിബിന്റെ സഹോദരങ്ങള്‍ ഫാത്തിമ റെന, റാസി (ഇരുവരും ജി.എം.യു.പി. സ്‌കൂള്‍ കൊടിയത്തൂര്‍).





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments